Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളകലാമണ്ഡലത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; സമരത്തിനെതിരെ കൂകിവിളിച്ച്‌ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കേരളകലാമണ്ഡലത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; സമരത്തിനെതിരെ കൂകിവിളിച്ച്‌ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

തൃശ്ശൂര്‍: കേരളകലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനത്തിന് എതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. താല്‍ക്കാലിക അധ്യാപക നിയമനത്തിനായുള്ള ഇന്റര്‍വ്യൂ തടയുമെന്ന പ്രഖ്യാപനവുമായി വൈസ് ചാന്‍സലറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൂകിവിളിച്ച്‌ രംഗത്തെത്തിയതോടെ ക്യാമ്പസ് സംഘര്‍ഷഭരിതമായി.

പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരത്തിനെതിരെ വിദ്യാര്‍ത്ഥികളും നിലയുറപ്പിച്ചതോടെ ക്യാമ്പസിനുള്ളില്‍ വന്‍ പ്രതിഷേധവും വാഗ്വാദവും.

സാംസ്‌കാരിക വകുപ്പിന്റെ യാതൊരുവിധ മുന്‍കൂര്‍ അനുമതിയും ഇല്ലാതെയാണ് കലാമണ്ഡലത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനങ്ങള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പരാതി. നിയമനങ്ങളില്‍ വന്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിസിയുടെ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയതും അഭിമുഖം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചതും.

എന്നാല്‍, രാഷ്ട്രീയക്കാരുടെ ഈ പ്രതിഷേധത്തിനെതിരെ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്തിറങ്ങുകയായിരുന്നു. തങ്ങളുടെ പഠിക്കാനുള്ള അവകാശത്തെയാണ് രാഷ്ട്രീയ സംഘടനകള്‍ തടസ്സപ്പെടുത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. വിസിയുടെ ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൂകിവിളിച്ചാണ് നേരിട്ടത്. അധ്യാപക നിയമനം തടസ്സപ്പെടുന്നത് തങ്ങളുടെ അധ്യയനത്തെ ബാധിക്കുമെന്നും അതിനാല്‍ ക്യാമ്പസിനകത്തെ ഇത്തരം രാഷ്ട്രീയ അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ക്യാമ്പസിനുള്ളില്‍ പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് വലിയ രീതിയിലുള്ള നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali