Thursday, 05 Aug, 1.29 pm മറുനാടന്‍ മലയാളി

കേരളം
കൊച്ചിയില്‍ ഫ്‌ളാറ്റ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് 18കാരി മരിച്ചു; വ്യായാമം ചെയ്യുന്നതിനിടെ വീണുണ്ടായ അപകടമെന്ന് സൂചന

കൊച്ചി: എറണാകുളം സൗത്തില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്‌ളാറ്റില്‍ നിന്ന് വീണ് ഐറിന്‍ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ഈ ഫ്‌ളാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്‌ളാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ സംശയം.

ഇന്ന് രാവിലെ 8:45 മണിയോടെ 10 നിലകളുള്ള ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍. ടെറസിനോട് ചേര്‍ന്ന് പണിതിട്ടുള്ള ടൈല്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് ബെഞ്ചിനോട് ചേര്‍ന്ന അരഭിത്തിക്കു മുകളിലൂടെ താഴോട്ട് വീഴുകയായിരുന്നു. വീഴ്‌ച്ചയില്‍ എട്ടാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റില്‍ വീണ ശേഷം തെറിച്ച്‌ താഴെ കാര്‍ പാര്‍ക്കിങ്ങ് ഏരിയായിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും അടിച്ചു വീഴുകയായിരുന്നു.

ശില്‍പ്പയുടെ അച്ഛന്‍ ജിജോയും മറ്റും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുയായിരുന്നു. 2021 ജനുവരി അവസാനം മുതലാണ് ചാലക്കുടി സ്വദേശികളായ യുവതിയും കുടുംബവം ഇവിടെ താമസിച്ചിരുന്നത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top