Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊല്ലം നഗരമധ്യത്തില്‍ വയോധികനെ കൊന്നു തള്ളി; പണവും ബാഗും അപഹരിച്ച്‌ തമിഴ്നാട്ടിലേക്ക് കടന്ന പ്രതി സിറ്റി പോലീസിന്റെ പിടിയില്‍

കൊല്ലം നഗരമധ്യത്തില്‍ വയോധികനെ കൊന്നു തള്ളി; പണവും ബാഗും അപഹരിച്ച്‌ തമിഴ്നാട്ടിലേക്ക് കടന്ന പ്രതി സിറ്റി പോലീസിന്റെ പിടിയില്‍

കൊല്ലം: നഗര മധ്യത്തില്‍ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സിറ്റി പോലീസ് സംഘം പിടികൂടി. കന്യാകുമാരി തക്കല കറുങ്കല്‍ ചിറക്കാട്ടുവിളയില്‍ ബിജു(22) ആണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 24 ന് അര്‍ദ്ധരാത്രിയില്‍ നഗരത്തിലെ കാര്‍ സര്‍വീസ് സെന്ററിന് സമീപമാണ് വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഈസ്റ്റ് പോലീസ് അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. നാല്‍പ്പതിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി തമിഴ്‌നാട് സ്വദേശി ആണെന്നും കൊലപാതകത്തിനു ശേഷം അപഹരിച്ച പണവും ബാഗുമായി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു എന്നും ബോധ്യമായി.

കൊല്ലം സിറ്റി പോലീസ് മേധാവി ഹേമലത, എസിപി രാജേഷ്, കൊല്ലം ഈസ്റ്റ് എസ്‌എച്ചഓ സജീവ്, കൊല്ലം വെസ്റ്റ് എസ്‌എച്ച്‌ഒ ആശിഷ്, സബ്ഡിവിഷന്‍ എസ്.ഐമാര്‍, ഡാന്‍സാഫ് എസ.്‌ഐമാര്‍ എന്നിവര്‍ നാല് സംഘമായി തിരിഞ്ഞ് തെന്മല, കുറ്റാലം, കന്യാകുമാരി, തക്കല, വാല്‍പ്പാറ, പൊള്ളാച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിയുന്നതിനായി 100 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവി ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാല്‍പ്പാറ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali