Monday, 30 Mar, 5.55 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കോട്ടയം സ്വദേശിനിയും 58കാരിയുമായ വനിത ഡോക്ടര്‍ക്കും പത്ത് മാസം പ്രായമുള്ള മകനും അമ്മയ്ക്കും വീട്ടു ജോലിക്കാരിക്കും കൊറോണ; കോയമ്ബത്തൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ പരിശ്രമിച്ച്‌ തമിഴ്‌നാട്: വന്‍ കരുതലുകള്‍ എടുത്തിട്ടും അയല്‍ സംസ്ഥാനങ്ങളിലും കൊറോണ പടരുന്നു

കോയമ്ബത്തൂര്‍: തമിഴ്‌നാട്ടിലെ റെയില്‍ വേ ആശുപത്രിയില്‍ ജോലി നോക്കുന്ന മലയാളി വനിതാ ഡോക്ടര്‍ക്കും പത്ത് മാസം പ്രായമായ കുഞ്ഞിനും ഡോക്ടറുടെ അമ്മയ്ക്കും വീട്ടു ജോലിക്കാരിക്കും കൊറോണ. ; കോയമ്ബത്തൂര്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിനിക്കും കുടുംബത്തിലുണ്ടായിരുന്നവര്‍ക്കുമാണ് കൊറോണ പിടിപെട്ടത്. 29കാരിയായ ഡോക്ടറേയും മകനേയും അമ്മയേയും വീട്ടു ജോലിക്കാരിയേയും പെരുംതുറൈ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അമ്ബത്തെട്ടു വയസ്സാണ് ഡോക്ടറുടെ അമ്മയുടെ പ്രായം. 51 വയസ്സാണ് വീട്ടുജോലിക്കാരിയുടെ പ്രായം. റെയില്‍വേയുടെ ആശുപത്രിയിലല്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വിദേശികളില്‍ നിന്നാണ് അസുഖം പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരെ കോയമ്ബത്തൂര്‍ ഇ.എസ്‌ഐ. ആശുപത്രിയില്‍നിന്ന് ഈറോട് പെരുംതുറൈ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മാര്‍ച്ച്‌ 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയുമായി അന്നേ ദിവസം ബന്ധപ്പെട്ടവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യ വകുപ്പം. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വന്‍ കരുതലുകള്‍ എടുത്തിട്ടും അയല്‍ സംസ്ഥാനങ്ങളിലും കൊറോണ പടരുകയാണ്.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ ഇന്നലെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പലചരക്ക് കടകള്‍ ഉള്‍പ്പടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇവിടെ അവശ്യ സാധനങ്ങള്‍ക്ക് പോലും കടകള്‍ തുറക്കുന്നില്ല. മലയാളി ഡോക്ടര്‍ക്കും കുടുംബത്തിനും കൂടി കൊറോണ സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം അന്‍പതായി.

കര്‍ണാടകയില്‍ ഇന്നു ഏഴ് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച നഞ്ചന്‍ കോട്ടെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധ മൂലം രാജ്യത്ത് ഇതുവരെ 27 പേരാണ് മരിച്ചത്. ഇന്ന് മാത്രം മൂന്നുപേര്‍ മരിച്ചു. 1127 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top