Tuesday, 29 Sep, 5.30 am മറുനാടന്‍ മലയാളി

കേരളം
കോവിഡ് ചികിത്സയിലിരുന്ന പിഞ്ചു കുഞ്ഞിനെ എലി കടിച്ചു; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചത് എസ്. എ.ടി ആശുപത്രിയില്‍: കോവിഡ് നെഗറ്റീവ് ആകും മുന്‍പേ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതായും ആക്ഷേപം

തിരുവനന്തപുരം: കോവിഡ് ചികിത്സയിലിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചു. മെഡിക്കല്‍ കോളജ് എസ്‌എടി ആശുപത്രിയില്‍ കോവിഡിനു ചികിത്സയില്‍ കഴിയുന്ന പിഞ്ചു കുഞ്ഞിനെയാണ് എലി കടിച്ചത്. വെള്ളനാട് വെളിയന്നൂര്‍ സ്വദേശിയുടെ കുഞ്ഞിനാണു ദുരനുഭവം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ 3.30ന് ആണ് സംഭവം. കോവിഡ് നെഗറ്റീവ് ആകും മുന്‍പേ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആക്ഷേപമുണ്ട്.

ആറ് ദിവസം മുന്‍പാണു കുഞ്ഞിനും അമ്മയ്ക്കും കോവിഡ് സ്ഥീരികരിച്ചത്. തുടര്‍ന്ന് പാലോട് ഞാറനീലിയിലെ പ്രഥമചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇരുവരെയും ഞായറാഴ്ച എസ്‌എടിയിലേക്കു മാറ്റി. ഇന്നലെ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അമ്മ ഉണര്‍ന്നപ്പോള്‍ കട്ടിലില്‍നിന്ന് എലി ഓടിപ്പോകുന്നതു കണ്ടു. പരിശോധനയില്‍ കുഞ്ഞിനു വിരലില്‍ കടിയേറ്റതായി മനസ്സിലായി.

Stories you may Like

ഇതിനിടെ വൈകിട്ട് ആറരയോടെ അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ചെയ്യുന്നതായി അറിയിപ്പു കിട്ടി. നിലവില്‍ ഇവര്‍ ആശുപത്രിയില്‍ തുടരുകയാണ്. എന്നാല്‍ രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടിലേക്ക് അയയ്ക്കുന്നത് കോവിഡ് ബാധിതര്‍ കൂടിയ സാഹചര്യത്തില്‍ സ്വീകരിച്ച നയത്തിന്റെ ഭാഗമാണെന്ന് എസ്‌എടി സൂപ്രണ്ട് ഡോ. എസ്. സന്തോഷ്‌കുമാര്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യേണ്ടെന്നാണു തീരുമാനിച്ചിരുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top