Dailyhunt
'കുടകിലെ സുന്ദരികളില്‍ ഒരാളെ ഞാൻ വിവാഹം കഴിച്ചു, വലിയ സന്തോഷം'; രശ്മികയുടെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കാൻ ജന്മനാട്ടിലെത്തി വിജയ് ദേവരകൊണ്ട; വൈറലായി താരത്തിന്റെ വാക്കുകള്‍

'കുടകിലെ സുന്ദരികളില്‍ ഒരാളെ ഞാൻ വിവാഹം കഴിച്ചു, വലിയ സന്തോഷം'; രശ്മികയുടെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കാൻ ജന്മനാട്ടിലെത്തി വിജയ് ദേവരകൊണ്ട; വൈറലായി താരത്തിന്റെ വാക്കുകള്‍

കുശാല്‍നഗർ: വിവാഹശേഷം ആദ്യമായി രശ്മികയുടെ ജന്മനാടായ കുടകിലെത്തി സൂപ്പർ താരം വിജയ് ദേവരകൊണ്ട. രശ്മികയുടെ മുപ്പതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് താരദമ്പതികള്‍ കുടകിലെത്തിയത്.

തന്റെ പ്രിയതമയുടെ നാടിനെയും അവിടുത്തെ സ്ത്രീകളുടെ സൗന്ദര്യത്തെയും പ്രശംസിച്ച്‌ വിജയ് നടത്തിയ പ്രസംഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

"കുടകിലെ സ്ത്രീകള്‍ അതീവ സുന്ദരികളാണെന്ന് രശ്മികയെ പരിചയപ്പെടുന്നതിന് മുൻപേ ഞാൻ വിശ്വസിച്ചിരുന്നു. ഇപ്പോള്‍ അവരില്‍ ഒരാളെ തന്നെ ഞാൻ വിവാഹം കഴിച്ചിരിക്കുന്നു. ഇതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. അടുത്ത തവണ വരുമ്പോള്‍ രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങളെല്ലാം പോയി കാണണം." ഇത് തന്റെ മൂന്നാമത്തെ കുടക് സന്ദർശനമാണെന്ന് വിജയ് ഓർത്തെടുത്തു.

ആദ്യമായി സ്കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര വന്നപ്പോള്‍ താമസിച്ചിരുന്നത് രശ്മികയുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന കൗതുകകരമായ കാര്യവും താരം വെളിപ്പെടുത്തി. രശ്മികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇരുവരും കർണാടകയിലെ പ്രശസ്തമായ ഇഗ്ഗൂത്തപ്പ ക്ഷേത്രത്തില്‍ ദർശനം നടത്തി. കുടവ ശൈലിയിലുള്ള സാരി ധരിച്ച്‌ തനത് സുന്ദരിയായാണ് രശ്മിക എത്തിയത്.

ഔദ്യോഗിക വേഷത്തിലായിരുന്നു വിജയ്. ക്ഷേത്രത്തില്‍ നടന്ന പരമ്പരാഗത ചടങ്ങുകളില്‍ ഇരുവരും പങ്കെടുത്തു. വിവാഹശേഷവും സിനിമാ തിരക്കുകളിലാണ് താരജോഡികള്‍. രാഹുല്‍ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി'യാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം. വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന ചിത്രം സെപ്റ്റംബർ 11-ന് തിയറ്ററുകളിലെത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali