Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ലൈലാ കോട്ടേജും' 'ഇതിലെ പോയത് വസന്തവും' ബാക്കിയാക്കി പ്രേംനസീറിന്റെ പ്രിയമകള്‍ മടങ്ങി; നിത്യഹരിത നായകന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു; ഖബറടക്കം വ്യാഴാഴ്ച തിരുവനന്തപുരത്ത്

'ലൈലാ കോട്ടേജും' 'ഇതിലെ പോയത് വസന്തവും' ബാക്കിയാക്കി പ്രേംനസീറിന്റെ പ്രിയമകള്‍ മടങ്ങി; നിത്യഹരിത നായകന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു; ഖബറടക്കം വ്യാഴാഴ്ച തിരുവനന്തപുരത്ത്

കോഴിക്കോട്: മലയാളത്തിന്റെ പ്രിയനടന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം.

ഖബറടക്കം വ്യാഴാഴ്ച സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.

ചിറയിന്‍കീഴ് കൊടിക്കകം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, മദ്രാസ് പ്രസിഡന്‍സി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് റോക്‌സ് കോണ്‍വെന്റ്, കുന്തല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം. പിതാവ് പ്രേംനസീറിനെക്കുറിച്ച്‌ 'ഇതിലെ പോയത് വസന്തം' എന്ന പുസ്തകം ഇവര്‍ രചിച്ചിട്ടുണ്ട്. പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ അറുപതു വര്‍ഷം പഴക്കമുള്ള വീടിന് മൂത്തമകളുടെ പേരായ 'ലൈലാ കോട്ടേജ്' എന്നാണ് നല്‍കിയിരുന്നത്.

പരേതനായ പി.എ. റഷീദാണ് (റിട്ടയേര്‍ഡ് സൂപ്രണ്ടിങ് എന്‍ജിനീയര്‍) ഭര്‍ത്താവ്. സജിത്ത്, സോജ എന്നിവരാണ് മക്കള്‍. പരേതനായ ഷാനവാസ്, റസിയ, റിത എന്നിവരാണ് സഹോദരങ്ങള്‍.

'ലൈലാ കോട്ടേജും' 'ഇതിലെ പോയത് വസന്തവും' ബാക്കിയാക്കി പ്രേംനസീറിന്റെ പ്രിയമകള്‍ മടങ്ങി; നിത്യഹരിത നായകന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു; ഖബറടക്കം വ്യാഴാഴ്ച തിരുവനന്തപുരത്ത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali