Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലങ്കര കത്തോലിക്കാ സഭയുടെ ശബ്ദമായി 'ടീ വിത്ത് തോമസ്' പോഡ്കാസ്റ്റ്! ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു

മലങ്കര കത്തോലിക്കാ സഭയുടെ ശബ്ദമായി 'ടീ വിത്ത് തോമസ്' പോഡ്കാസ്റ്റ്! ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു

ഡോ. ജോര്‍ജ് എം. കാക്കനാട്

സ്റ്റിന്‍ (ടെക്‌സസ്): സീറോ മലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ പാരമ്പര്യവും പ്രേഷിത ചൈതന്യവും ആഗോളതലത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ടീ വിത്ത് തോമസ്' എന്ന പോഡ്കാസ്റ്റ് ശ്രദ്ധേയമാകുന്നു.

2024 ഓഗസ്റ്റില്‍ ടെക്‌സസിലെ ഓസ്റ്റിനില്‍ വച്ച്‌ നടന്ന മലങ്കര കത്തോലിക്കാ യൂത്ത് മൂവ്മെന്റ് (MCYM) നോര്‍ത്ത് അമേരിക്കന്‍ യൂത്ത് കോണ്‍ഫറന്‍സില്‍ വച്ചാണ് ഈ പോഡ്കാസ്റ്റിന് തുടക്കമായത്. സെന്റ് മേരി ക്വീന്‍ ഓഫ് പീസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത ഭദ്രദീപം കൊളുത്തി പോഡ്കാസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

അന്ത്യോക്യന്‍ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ മലങ്കര കത്തോലിക്കാ സഭയുടെ തനിമയാര്‍ന്ന ആരാധനാക്രമം, ദൈവശാസ്ത്ര പാരമ്പര്യം, ആത്മീയത എന്നിവയെ ലളിതവും ആകര്‍ഷകവുമായ രീതിയില്‍ വിശ്വാസികളിലേക്ക് എത്തിക്കുക എന്നതാണ് ഈ മിനിസ്ട്രിയുടെ പ്രധാന ലക്ഷ്യം. അര്‍ത്ഥവത്തായ സംഭാഷണങ്ങളും സൗഹൃദ കൂട്ടായ്മകളും ജീവിതസാക്ഷ്യങ്ങളും കോര്‍ത്തിണക്കിയാണ് ഓരോ എപ്പിസോഡും തയ്യാറാക്കുന്നത്.

ആരംഭം മുതല്‍ സഭയിലെ പ്രമുഖ മേലധ്യക്ഷന്മാരുടെയും വ്യക്തിത്വങ്ങളുടെയും സാന്നിധ്യം കൊണ്ട് ഈ പോഡ്കാസ്റ്റ് ശ്രദ്ധേയമായിട്ടുണ്ട്. മലങ്കര കത്തോലിക്കാ സഭയുടെ തലവനും ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, അഭിവന്ദ്യ മാത്യൂസ് മാര്‍ പച്ചോമിയോസ്, അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ഓസ്താത്തിയോസ്, അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവര്‍ ഇതിനോടകം പോഡ്കാസ്റ്റിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ സഭയിലെ വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍ എന്നിവരുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും സംപ്രേക്ഷണം ചെയ്തുവരുന്നു.

അമേരിക്കയിലെയും കാനഡയിലെയും സെന്റ് മേരി ക്വീന്‍ ഓഫ് പീസ് ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള യുവജനങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ സംരംഭം. കെയ്‌സണ്‍ നെടുവക്കാട്ട്, ആരോണ്‍ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ പോഡ്കാസ്റ്റിന്റെ പ്രൊഡ്യൂസര്‍ ജെറിക് അബ്രഹാമാണ്. തെരേസ സൈമണ്‍, ബ്ലെസ് ബി. കുര്യന്‍ എന്നിവര്‍ മീഡിയ ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നു. ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്, മലങ്കര കത്തോലിക്കാ വിശ്വാസത്തിന്റെ മനോഹാരിത ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവജനസംഘം പ്രവര്‍ത്തിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali