Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളം പാട്ടുകള്‍ക്ക് തകര്‍പ്പന്‍ ചുവടുകളുമായി അരുണാചലിലെ കുട്ടിപ്പട്ടാളം; വൈറലായി അരുണാചല്‍ പ്രദേശിലെ ഓണാഘോഷം; വീഡിയോ പങ്കുവെച്ച്‌ കേന്ദ്രമന്ത്രി കിരണ്‍ റിജിജു

മലയാളം പാട്ടുകള്‍ക്ക് തകര്‍പ്പന്‍ ചുവടുകളുമായി അരുണാചലിലെ കുട്ടിപ്പട്ടാളം; വൈറലായി അരുണാചല്‍ പ്രദേശിലെ ഓണാഘോഷം; വീഡിയോ പങ്കുവെച്ച്‌ കേന്ദ്രമന്ത്രി കിരണ്‍ റിജിജു

റ്റാനഗര്‍: കേരളത്തിന്റെ അതിരുകള്‍ കടന്ന് വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലും ഓണാഘോഷം തകര്‍ക്കുകയാണ്!

അരുണാചലിലെ തദ്ദേശീയരായ കുട്ടിപ്പട്ടാളം പരമ്പരാഗത കസവ് വസ്ത്രങ്ങളണിഞ്ഞ് മലയാളം, തമിഴ് ഹിറ്റ് പാട്ടുകള്‍ക്ക് മാസ്സായി ചുവടുവെക്കുന്ന മനോഹരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഈ വൈറല്‍ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്.

വിവിധ വര്‍ണ്ണങ്ങളിലുള്ള മുണ്ടുകളും ഷര്‍ട്ടും കുര്‍ത്തയുമൊക്കെ ധരിച്ച്‌ അരുണാചലിലെ കുട്ടികള്‍ അഴിഞ്ഞാടുന്നതാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. കലാഭവന്‍ മണിയുടെ എവര്‍ഗ്രീന്‍ ഹിറ്റുകളായ 'വരത്തന്റൊപ്പം ഒളിച്ചുചാടിയ', 'പുലിവാല്‍ കല്യാണം' സിനിമയിലെ 'ഗുജറാത്തി കാല്‍ത്തള കെട്ടിയ' എന്നീ പാട്ടുകള്‍ക്ക് ആണ്‍കുട്ടികളുടെ സംഘം തകര്‍പ്പന്‍ സ്റ്റെപ്പുകളുമായി കളത്തിലിറങ്ങി.

അതേസമയം പെണ്‍കുട്ടികളുടെ സംഘവും ഒട്ടും വിട്ടുകൊടുത്തില്ല! ദളപതി വിജയ്യുടെ ഹിറ്റ് ചിത്രം 'ഗില്ലി'യിലെ 'അപ്പടി പോട്' എന്ന പാട്ടിനും 'അജഗജാന്തരം' സിനിമയിലെ മാസ്സ് നാടന്‍ പാട്ടായ 'ഒള്ളുള്ളേരെ' എന്ന ഗാനത്തിനും പെണ്‍കുട്ടികള്‍ കിടിലന്‍ ഡാന്‍സുമായി അടിയറവ് പറഞ്ഞു.

വീഡിയോയുടെ ക്ലൈമാക്‌സിലാണ് യഥാര്‍ത്ഥ ഓണത്തനിമ വരുന്നത്! പരമ്പരാഗത കസവ് സാരിയും മുണ്ടും ഷര്‍ട്ടുമണിഞ്ഞ് 'ഉറുമി' സിനിമയിലെ 'ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന' എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ കുട്ടിപ്പട്ടാളം സ്‌റ്റൈലായി 'ഫിറ്റ് ചെക്ക്' ചെയ്യുന്ന രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. വടക്കുകിഴക്കന്‍ മണ്ണില്‍ മലയാളത്തനിമ വിളിച്ചോതുന്ന ഈ ഓണാഘോഷ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali