Friday, 23 Apr, 6.29 pm മറുനാടന്‍ മലയാളി

കേരളം
മമ്ബാട് വീടിന് തീവെച്ച്‌ കുടുംബത്തെ ഇല്ലാതാക്കന്‍ ശ്രമിച്ച കേസ്: പ്രതിയുമായി നിലമ്ബൂര്‍ പൊലീസ് തെളിവെടുപ്പ് നടത്തി

നിലമ്ബൂര്‍:മമ്ബാട് വീടിന് തീവെച്ച്‌ കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമം പിടിയിലായ പ്രതിയുമായി നിലമ്ബൂര്‍ പൊലീസ് തെളിവെടുപ്പ് നടത്തി. എറണാംകുളം - ഇടപ്പള്ളിയില്‍ നിന്നും പിടിയിലായ നിലമ്ബൂര്‍ ചന്തക്കുന്ന് സ്വദേശി തെക്കരത്തൊടി ഷാബിര്‍ റുഷ്ദ് എന്ന ഷബീര്‍ നെയാണ് നിലമ്ബൂര്‍ പൊലീസ് മൂന്ന് ദിവസം കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പില്‍ കൃത്യം ചെയ്യിപ്പിച്ച വരെ പറ്റിയും ചെയ്യാന്‍ സഹായിച്ചവരെപ്പറ്റിയും കൈപ്പറ്റിയ പണത്തെ കുറിച്ചും ഷബീര്‍ പൊലീസിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഒത്ത് ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ചന്തക്കുന്നിലെ എം. ജി. എസ്. ട്രേഡിങ് കമ്ബനിയുടെ സ്റ്റാഫ് ക്വോര്‍ട്ടേഴ്‌സും , പണം മുന്‍കൂര്‍ കൈപ്പറ്റിയ കരുളായി പുള്ളിയിലെ റീഗല്‍ എസ്റ്റേറ്റ് ബംഗ്ലാവും കൃത്യത്തിന് ശേഷം 80000 രൂപ കൈപ്പറ്റിയ കൊല്ലം കുണ്ടറയിലെ എസ്റ്റേറ്റ് ഉടമയുടെ ബംഗ്ലാവും ഷബീര്‍ പൊലീസ് കാണിച്ച്‌ കൊടുത്തു.

റീഗല്‍ എസ്റ്റേറ്റ് ഉടമ നരേന്ദ്ര മുരുകേശനും മമ്ബാട്ടെ വ്യവസായി എ. കെ സിദ്ധീക്കും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബിസിനസ് തര്‍ക്കവും ഇതിനോടനുബന്ധിച്ച്‌ പൂക്കോട്ടുംപാടം പൊലീസില്‍ റെജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളുമാണ് സിദ്ധീക്കിനെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണം. ഷബീറിന്റെ സുഹൃത്തും പെരിന്തല്‍മണ്ണ ചെറുകര സ്വദേശിയുമായ യുവാവ് ഷബീറിന്റെ പരിചയത്തില്‍ നിലമ്ബൂര്‍ എം. ജി. എസ്. ട്രേഡിങ്ങ് കമ്ബനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. ആ പരിചയത്തില്‍ അവനുമായി ചേര്‍ന്നും മുമ്ബ് നിലമ്ബൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പിടിയിലായി ഷബീര്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്റില്‍ കിടന്നപ്പോള്‍ ജയിലില്‍ വെച്ച്‌ പരിചയപ്പെട്ട പത്തനംതിട്ട സ്വദേശി കൊടും കുറ്റവാളി യും കൊണ്ടോട്ടി പൊലീസ് പിടിച്ച പോക്‌സോ കേസിലെ പ്രതിയുമായ മറ്റൊരു യുവാവിനെയും ക്വട്ടേഷന്‍ നടപ്പാക്കാനായി ഷബീര്‍ നിലമ്ബൂരിലെത്തിച്ചിരുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം തന്നെ എ. കെ സിദ്ദിഖിന്റെ വീടിന് തീവെക്കുന്നതിലൂടെ സംഭവത്തിന് രാഷ്ട്രീയ മാനം വരികയും കലാപം ഉണ്ടാവുകയും ചെയ്യുക വഴി സിദ്ധീക്കിന്റെ രാഷ്ട്രീയ എതിരാളികളെ ചുറ്റിപ്പറ്റി അന്വേഷണം വഴിതിരിച്ച്‌ വിടുക വഴി പ്രതികളിലേക്കും നരേന്ദ്ര മുരുകേശനിലേക്കും പൊലീസ് അന്വേഷണം വരാതിരിക്കാനും പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ തെരെഞ്ഞെടുപ്പ് ദിവസമായതിനാല്‍ തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ കാരണം 3 കുരുന്ന് ജീവനുള്‍പ്പെടെ വന്‍ ദുരന്തത്തില്‍ നിന്ന് എ. കെ സിദ്ധീക്കം കുടുംബവും രക്ഷപ്പെടുകയായിരുന്നു.

ഇന്നും കുടുംബം ഞട്ടലില്‍ നിന്നും മുക്തമായിട്ടില്ല . പ്രതികള്‍ ആസൂത്രിതമായാണ് കൃത്യം ചെയ്തതെങ്കിലും അന്വേഷണത്തില്‍ പൊലീസിന് സംഭവസ്ഥലത്ത് നിന്ന് കിട്ടിയ കത്താതെ അവശേഷിച്ച ചില തെളിവുകളാണ് പ്രതികള്‍ക്ക് വിനയായത്. മരക്കച്ചവടക്കാരനായ എ. കെ സിദ്ധീക്കിന്റെ ഉടമസ്ഥതയിലുള്ള ലോറികള്‍ പെരുമ്ബാവൂരിലേക്ക് ലോഡ് മായി പോവുമ്ബോള്‍ രാത്രിയില്‍ പാണ്ടിക്കടിനും ചെറുകരക്കും ഇടയില്‍ പലതവണ ബൈക്കിലെത്തിയ പ്രതികള്‍ ലോറിയുടെ ഗ്ലാസിന് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ നിരപരാധികളായ ഡ്രൈവര്‍ മാര്‍ക്ക് ഗുരുതര പരിക്ക് പറ്റിയ സംഭവങ്ങളും ഉണ്ടായിരുന്നു.

ഇക്കാര്യത്തില്‍ പാണ്ടിക്കാട് ,പെരിന്തല്‍മണ്ണ സ്റ്റേഷനുകളില്‍ കേസുകളും പരാതികളുണ്ടായിരുന്നു . പക്ഷെ പ്രതികളെ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല . ഇതും പ്രതികള്‍ ക്വട്ടേഷന്‍ എടുത്ത് നടപ്പാക്കിയതാണെന്ന് വെളിവായിട്ടുണ്ട് , കൃത്യം ചെയ്ത പ്രതികളെല്ലാം ഉന്നത ബിരുദധാരികളാണെന്നതും പ്രത്യേക തയാണ്. പണവും ഉന്നത ബന്ധങ്ങളും ഉണ്ടായാല്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച്‌ നാട്ടില്‍ എന്ത് ആക്രമണവും അനീതിയും നടത്താ മെന്ന പ്രതികളുടെ കണക്ക് കൂട്ടലാണ് നിലമ്ബൂര്‍ പൊലീസിന്റെ കൃത്യമായ ഇടപെടലിലും നടപടിയിലും പൊളിച്ചടുക്കിയത് . തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി ,
മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു ,

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ. പി. എസ്.ന്റെ നിര്‍ദ്ദേശപ്രകാരം നിലമ്ബുര്‍ ഡി.വെ. എസ്. പി.യുടെ മേല്‍നോട്ടത്തില്‍ നിലമ്ബൂര്‍ ഇന്‍സ്‌പെക്ടര്‍ എം. എസ്. ഫൈസല്‍ ,എസ്. ഐ മാരായ സുരജ് കെ.എസ് , എം. അസൈനാര്‍ , എസ്. സി. പി. ഒ. ഷീബ , സി. പി. ഒ. രാജേഷ് ചെഞ്ചിലിയന്‍ എന്നിവരാണ് കേസന്വേണം നടത്തിയത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top