Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെന്‍സ്ട്രല്‍ കപ്പിലാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച്‌ എംഡഎംഎ കടത്ത്; ബെംഗളൂരുവില്‍ നിന്നും അതിവിദഗ്ദമായി രാസലഹരി കടത്തി ആലപ്പുഴ സ്വദേശികളായ യുവതിയും യുവാവും: ലോഡ്ജിലെത്തി പിടികൂടി പോലിസ്

മെന്‍സ്ട്രല്‍ കപ്പിലാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച്‌ എംഡഎംഎ കടത്ത്; ബെംഗളൂരുവില്‍ നിന്നും അതിവിദഗ്ദമായി രാസലഹരി കടത്തി ആലപ്പുഴ സ്വദേശികളായ യുവതിയും യുവാവും: ലോഡ്ജിലെത്തി പിടികൂടി പോലിസ്

കൊച്ചി: സ്വകാര്യ ഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി.

ആലപ്പുഴ തൃക്കുന്നപ്പുഴ പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎ മെന്‍സ്ട്രല്‍ കപ്പിലാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നതാണ് സരിതയുടെ രീതി. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎയും, ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 17,770 രൂപയും ഒരു മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജ് മുറിയില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആണ് എക്‌സൈസ് ആദ്യം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ ലഹരി എത്തിച്ച്‌ എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇരുവരും എക്‌സൈസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു. മുന്‍പ് ഹോംനഴ്സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഈ ജോലി ഉപേക്ഷിച്ച ശേഷം കൂടുതല്‍ പണത്തിനായാണ് സരിത ലഹരിക്കച്ചവടത്തിലേക്ക് എത്തിയത്. മുഹമ്മദ് ഷാഫി ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു.

മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച്‌, ഒരു ഭാഗം പശവച്ച്‌ അടച്ച ശേഷം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നത്. ബെംഗളൂരുവില്‍ നിന്ന് ഇരുവരും ബസില്‍ വരുന്ന വഴി കണ്ണൂര്‍ ഇരിട്ടിയില്‍ വച്ച്‌ എക്‌സൈസ് പരിശോധന നടന്നിരുന്നു. ആ സമയം ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും, സരിത സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചിരുന്നതിനാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. തുടര്‍ന്ന് ഈ രാസലഹരിയുമായാണ് ഇരുവരും എറണാകുളത്ത് എത്തിയത്.

എറണാകുളത്തെ മുറിയില്‍ പരിശോധന നടക്കുമ്പോള്‍ സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍ക്കാന്‍ പോയിരിക്കുകയായിരുന്നു. എറണാകുളത്ത് മടങ്ങിയെത്തിയ സരിതയെ രാത്രി 10.30-ഓടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍, വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടര്‍ന്ന് പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിലാണ് ബാക്കി 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തത്.

ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. ഇവരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയ ആളുകളെക്കുറിച്ചും എക്‌സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. 'ഓപ്പറേഷന്‍ തണ്ടറിന്റെ' ഭാഗമായി എറണാകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ പി.ജി. അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിദ്ധാര്‍ത്ഥ് എസ്, അമല്‍, അര്‍ജുന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിന്‍സി, ഡ്രൈവര്‍ വിഷ്ണു എന്നിവരും ഈ ദൗത്യത്തില്‍ പങ്കെടുത്തു.

മെന്‍സ്്ട്രല്‍ കപ്പ്, എംഡിഎംഎ ഒളിപ്പിച്ചു കടത്തി, യുവതി, യുവാവ്, അറസ്റ്റ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali