Dailyhunt
മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കിയ പ്രതികരണം മ്ലേച്ഛവും അപലപനീയവും; രേവന്ത് റെഡ്ഡി വടി കൊടുത്തു അടി വാങ്ങുന്നുവെന്ന് എം വി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കിയ പ്രതികരണം മ്ലേച്ഛവും അപലപനീയവും; രേവന്ത് റെഡ്ഡി വടി കൊടുത്തു അടി വാങ്ങുന്നുവെന്ന് എം വി ജയരാജന്‍

ണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വടി കൊടുത്ത് അടി വാങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ രേവന്ത് റെഡ്ഡിക്കെതിരെ കണ്ണൂരില്‍ നടത്തിയ വിമര്‍ശനത്തെ ന്യായീകരിച്ചു കൊണ്ടു കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കിയ പ്രതികരണം മ്ലേച്ഛവും അപലപനീയവുമായ ഒന്നാണ്. മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതാണോ ഇത്തരം പരാമര്‍ശങ്ങളെന്ന് അദ്ദേഹം സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. നേരത്തെ ഇന്ദിരാ ഗാരന്റി നടപ്പാക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ അദ്ദേഹത്തിന് നേരെ ഞങ്ങള്‍ ഉന്നയിച്ചിരുന്നു.

25 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാക്കിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കേരളത്തില്‍ വന്ന് ഞങ്ങള്‍ പെന്‍ഷന്‍ 3000 കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. തെലങ്കാനയിലാവട്ടെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ മുതല്‍ തൊഴില്‍ദാനം വരെ 6 ഗ്യാരണ്ടികളാണ് ഈ വിദ്വാന്‍ പ്രഖ്യാപിച്ചത്.

രണ്ടരക്കൊല്ലത്തോളമായിട്ടും എല്ലാ വാഗ്ദാനങ്ങളും നിറവേറ്റപ്പെടാതെ കിടക്കുന്നു. തെലങ്കാനയില്‍ വോട്ട് ചെയ്ത ജനങ്ങള്‍ സര്‍ക്കാരിനെ ശപിക്കുന്നു. അപ്പോഴാണ് കേരളത്തെ ഗ്യാരണ്ടിയിലൂടെ നന്നാക്കിക്കളയാമെന്ന് ഇയാള്‍ക്ക് തോന്നിയത്. കോടികളുടെ അഴിമതിപ്പണമൊഴുക്കിയും മാധ്യമസ്ഥാപനങ്ങളെ കോടികള്‍ കൊടുത്ത് വരുതിയിലാക്കിയും ജനങ്ങള്‍ കൈവിട്ട കേരളത്തിലെ യുഡിഎഫിന് ജീവശ്വാസം കൊടുത്ത് നിലനിര്‍ത്തുകയാണിയാള്‍.

വൈദ്യരേ, സ്വന്തം നാട്ടില്‍ പോയി കുടിശ്ശികയാക്കിയ പെന്‍ഷന്‍ തുക പാവങ്ങള്‍ക്ക് നല്‍കൂ എന്നായിരുന്നു അന്ന് ഞങ്ങള്‍ പറഞ്ഞത്. അതിനൊന്നും ഒരു മറുപടിയും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി പ്രതികരണം നടത്തുന്നു. കേരളത്തെ അവഹേളിക്കുംവിധത്തിലുള്ള ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ മലയാളികളാകെ രംഗത്ത് വരിക തന്നെ ചെയ്യുമെന്ന് എം.വി.ജയരാജന്‍ പറ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali