Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുംബൈയില്‍ പത്താം നിലയില്‍ നിന്ന് നവവധു താഴേക്ക് ചാടി; മരച്ചില്ലയില്‍ കുടുങ്ങി കിടന്നതോടെ അത്ഭുതകരമായ രക്ഷപ്പെടല്‍

മുംബൈയില്‍ പത്താം നിലയില്‍ നിന്ന് നവവധു താഴേക്ക് ചാടി; മരച്ചില്ലയില്‍ കുടുങ്ങി കിടന്നതോടെ അത്ഭുതകരമായ രക്ഷപ്പെടല്‍

മുംബൈ: പത്താം നിലയിലെ ജനാലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധു നിലത്തുവീഴാതെ മരച്ചില്ലയില്‍ കുടുങ്ങി രക്ഷപ്പെട്ടു.

മുംബൈയിലെ സബര്‍ബന്‍ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്‌ലാറ്റിലാണ് സംഭവം. 26 വയസ്സുള്ള യുവതിയാണ് പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.

ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് യുവതി മരത്തില്‍ കുടുങ്ങിക്കിടക്കുന്നതായി അഗ്‌നിരക്ഷാ സേനയ്ക്ക് വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന, നിലത്തുനിന്നും ഏകദേശം 20-25 അടി ഉയരത്തിലുള്ള മരച്ചില്ലയില്‍ തൂങ്ങിയാടുകയായിരുന്ന യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

വീഴ്ചയ്ക്കിടയില്‍ യുവതിയുടെ കാലില്‍ മരത്തിന്റെ ചില്ല തുളച്ചുകയറി പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാല് മാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ നിലവില്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമിക നിഗമനത്തില്‍ ഇത് ആത്മഹത്യാശ്രമമാണെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali