Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാടിന് നൊമ്പരമായി ആദം ഐമന്‍; കൊണ്ടോട്ടിയില്‍ നാലു വയസ്സുകാരന്‍ തോട്ടില്‍ വീണു മരിച്ചു

നാടിന് നൊമ്പരമായി ആദം ഐമന്‍; കൊണ്ടോട്ടിയില്‍ നാലു വയസ്സുകാരന്‍ തോട്ടില്‍ വീണു മരിച്ചു

കൊണ്ടോട്ടി (മലപ്പുറം): നീറാട് കൂനയില്‍ ഭാഗത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് നാലു വയസ്സുകാരന്‍ മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദ്-നദീറ ദമ്പതികളുടെ മകനും മുതുവല്ലൂര്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയുമായ ആദം ഐമന്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിരുന്നു. ഇന്നു രാവിലെ പത്തു മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടില്‍ കണ്ടെത്തിയത്. കാല്‍വഴുതി തോട്ടിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali