Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാടോടി കുടുംബത്തിലെ നാല് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍

നാടോടി കുടുംബത്തിലെ നാല് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍

പാലക്കാട്: നാല് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഒന്നാം പ്രതി ആറു വര്‍ഷത്തിന് ശേഷം പിടിയില്‍.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഒന്നാം പ്രതി സുരേഷ് കുമാറിനെ തമിഴ്‌നാട്ടില്‍ നിന്നാണ് പാലക്കാട് നോര്‍ത്ത് പൊലീസ് പിടികൂടിയത്. സ്റ്റേഡിയം പരിസരത്ത് താമസിച്ചിരുന്ന ഒരു നാടോടി കുടുംബത്തിലെ നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. 2019ല്‍ പാലക്കാട് റെയില്‍വേ സ്റ്റേഷന് അടുത്താണ് ഈ ക്രൂരമായ സംഭവം നടന്നത്. കുഞ്ഞിന്റെ കുടുംബത്തിന് തൊട്ടടുത്ത് താമസിച്ചിരുന്ന അഞ്ച് പേര്‍ ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. കൂട്ടബലാത്സംഗത്തിനിടെ കുഞ്ഞ് കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒരു പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു.

തുടക്കത്തില്‍ പൊലീസിന് യാതൊരു തുമ്പും ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു കേസിലെ പ്രതികള്‍. ജാമ്യത്തിലിറങ്ങിയ ശേഷം ഒന്നാം പ്രതി സുരേഷ് കുമാര്‍, രണ്ടാം പ്രതി പടയപ്പ, നാലാം പ്രതിയും സുരേഷ് കുമാറിന്റെ ഭാര്യയുമായ ഫെമിന എന്നിവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവരില്‍ സുരേഷ് കുമാറിനെയാണ് തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ രാത്രിയോടെ പാലക്കാട് എത്തിച്ചു. കോടതി നടപടികള്‍ക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. മറ്റ് രണ്ട് പ്രതികളായ പടയപ്പ, ഫെമിന എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഇപ്പോള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali