കൊച്ചി: യാത്രാ സര്‍വീസിനിടെ ഫോര്‍ട്ട് കൊച്ചിയിലെ റോ-റോ വെസ്സല്‍ കപ്പല്‍ ചാലിലേക്ക് ഒഴുകി പോയത് യാത്രക്കാരെ ആശങ്കയിലാക്കി.
നിരവധി വാഹനങ്ങളും യാത്രക്കാരും റോ-റോയില്‍ ഈ സമയം ഉണ്ടായിരുന്നു. എന്‍ജിന്‍ ഓഫായി കടലിലേക്ക് ഒഴുകി നീങ്ങവെ റോ റോ നിയന്ത്രിക്കുന്ന മാസ്റ്ററുടെയും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ടീമിന്റെയും മികച്ച നടപടി മൂലം കടലിലേക്കു ഒഴുകാതെ മറു ഭാഗത്ത് കായലിലേക്കു തിരിച്ചു വിടാനായത് ദുരന്തം ഒഴിവാക്കി. മറ്റൊരു റോ റോ എത്തി കെട്ടിവലിച്ച് വൈപ്പിന്‍ ജെട്ടിയില്‍ അടുപ്പിച്ചു. ഉച്ചയ്ക്കായിരുന്നു സംഭവം. നിറയെ വാഹനങ്ങളും യാത്രക്കാരുമായി ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു വൈപ്പിനിലേക്കു പുറപ്പെട്ട റോ റോ വെസ്സലാണ് എന്‍ജിന്‍ ഓഫായി ആശങ്ക സൃഷ്ടിച്ചത്.

