Dailyhunt
നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോണ്‍ഫറന്‍സ്: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോണ്‍ഫറന്‍സ്: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

അലക്‌സ് കോശി (മീഡിയ കണ്‍വീനര്‍)

ഡാളസ് : സന്നദ്ധ സുവിശേഷ സംഘം നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ ഡാളസില്‍ പുരോഗമിക്കുന്നു .

2026 ഓഗസ്റ്റ് 20 മുതല്‍ 23 വരെ നടക്കുന്ന ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് സന്നദ്ധ സുവിശേഷ സംഘം ഡാല്ലസ് സെന്റര്‍-എ ആണ്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി 'വന്നു കാണ്‍മീന്‍: വിശുദ്ധ ജീവിതത്തിലേക്കുള്ള ക്ഷണം' (Come and See: The Divine Invite) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് പ്രമേയം. ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ഇവന്റ് സെന്ററാണ് കോണ്‍ഫറന്‍സിന് വേദിയാകുന്നത്.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ്.പ്രശസ്ത വചന പ്രഘോഷകന്‍ റവ. മോത്തി വര്‍ക്കിഎന്നിവരാണ് മുഖ്യ പ്രഭാഷകര്‍സെന്റര്‍-എ പ്രസിഡന്റ് റവ. എബ്രഹാം വി . സാംസണ്‍, ജനറല്‍ കണ്‍വീനര്‍ ഷാജി എസ്. രാമപുരം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

റവ. ജസ്വിന്‍ ജോണ്‍ (ചെയര്‍മാന്‍), ജേക്കബ് മത്തായി (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ ഫോം, വെബ്‌സൈറ്റ്, ബ്രോഷര്‍ എന്നിവയുടെ പ്രകാശനം ഇതിനോടകം പൂര്‍ത്തിയായി.ഭദ്രാസന സെക്രട്ടറിയും പ്രശസ്ത സംഗീതജ്ഞനുമായ മിസ്റ്റര്‍ ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിപുലമായ ഗായക സംഗം രൂപീകരണ നടപടികള്‍ പുരോഗമിക്കുന്നു.

ഭദ്രാസനത്തിലെ എല്ലാ ഇടവകാംഗങ്ങളും ഒത്തൊരുമിച്ച്‌ ഈ കോണ്‍ഫറന്‍സ് വന്‍ വിജയമാക്കണമെന്ന് അഭിവന്ദ്യ എബ്രഹാം മാര്‍ പൗലോസ് തിരുമേനി ആഹ്വാനം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali