Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ന്യൂയോര്‍ക് ഗവര്‍ണറുടെ ഐ.സി.ഇ മാസ്‌ക് നിരോധനം ഫെഡറല്‍ കോടതി തടഞ്ഞു

ന്യൂയോര്‍ക് ഗവര്‍ണറുടെ ഐ.സി.ഇ മാസ്‌ക് നിരോധനം ഫെഡറല്‍ കോടതി തടഞ്ഞു

ന്യൂയോര്‍ക് : ന്യൂയോര്‍ക്കിലെ ഫെഡറല്‍ ഏജന്റുമാര്‍ മാസ്‌ക് ധരിക്കുന്നത് വിലക്കിക്കൊണ്ട് ഗവര്‍ണര്‍ കാത്തി ഹോചുള്‍ കൊണ്ടുവന്ന നിയമം ഫെഡറല്‍ കോടതി തടഞ്ഞു.

അല്‍ബാനിയിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി മേ എ. ഡി'ആഗോസ്റ്റിനോയാണ് തിങ്കളാഴ്ച ന്യൂയോര്‍ക്ക് സര്‍ക്കാരിന്റെ ഈ നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.

കേന്ദ്ര ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നത് ഭരണഘടനയുടെ 'സൂപ്രമസി ക്ലോസ്' ലംഘനമാണെന്നും, നീതി ന്യായ വകുപ്പ് മുന്നോട്ടുവെച്ച വാദങ്ങള്‍ ശരിവെച്ചുകൊണ്ടുമാണ് കോടതി ഉത്തരവ്. കഴിഞ്ഞ മാസം വിര്‍ജീനിയ കൊണ്ടുവന്ന സമാനമായ മാസ്‌ക് നിരോധനവും ഇതേ നിയമപരമായ കാരണത്താലാണ് കോടതി റദ്ദാക്കിയത്.

ഫെഡറല്‍ ഏജന്റുമാര്‍ക്ക് എതിരെയും അവരുടെ കുടുംബങ്ങള്‍ക്ക് എതിരെയും വലിയ തോതിലുള്ള വധഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് സുപ്രധാനമാകുന്നത്. അതേസമയം, പ്രാദേശിക പോലീസ് ഫെഡറല്‍ ഏജന്‍സികളുമായി സഹകരിക്കുന്നത് തടയുന്ന ഹോചുളിന്റെ നിയമത്തിലെ മറ്റ് ചില വകുപ്പുകള്‍ പ്രാബല്യത്തില്‍ തുടരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali