Tuesday, 01 Oct, 12.48 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
'ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍' എന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുദ്രാവാക്യം മോദി ആവര്‍ത്തിക്കുകയാണ് ഉണ്ടായത്; പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുത്; ഇന്ത്യക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ല; 'ഹൗഡി മോദി' പരിപാടിക്കിടയിലെ ട്രംപിന്റെ വിവാദ പ്രസ്താവന വിശദീകരിച്ച്‌ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍; 'ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവുകേട് മറച്ചുവച്ചതിന് ജയ്ശങ്കറിന് നന്ദി'യെന്ന് പരിഹാസ ട്വീറ്റുമായി രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' പരിപാടിക്കിടയില്‍ ഡൊണാള്‍ഡ് ട്രംപിനെ ഒരിക്കല്‍ കൂടി പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യ പക്ഷം പിടിക്കുന്ന സംഭവമായി മാറി ഇത്. ഇത് നയതന്ത്ര തലത്തല്‍ ഇന്ത്യന്‍ നിലപാടിലെ വ്യതിയാനമായി വിലയിരുത്തപ്പെട്ടു. മോദിയുടെ പ്രസ്താവനയുടെ അപകടം മനസിലാക്കിയ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. 'ഹൗഡി മോദി' പരിപാടിക്കിടയില്‍ ഡൊണാള്‍ഡ് ട്രംപിനെ ഒരിക്കല്‍ കൂടി പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നാണ് എസ്. ജയ്ശങ്കര്‍.

'ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍' എന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുദ്രാവാക്യം മോദി ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഇന്ത്യക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു. വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഹൗഡി മോദി' പരിപാടിക്കെത്തിയ ട്രംപിനെ മോദി 'ഒരിക്കല്‍ കൂടി ട്രം് സര്‍ക്കാര്‍' എന്ന മുദ്രാവാക്യത്തോടെയാണ് സ്വാഗതം ചെയ്തത്. 2020 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമായിരുന്നു ഇതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ത്രിദിന സന്ദര്‍ശനത്തിനായി യു.എസിലെത്തിയ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ഇത് സംബന്ധിച്ച വിശദീകരണം നടത്തിയത്.

പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് വളരെ ശ്രദ്ധയോടെ പരിശോധിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ് ജനങ്ങളോട് പറയാറുള്ള വാചകം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്, ജയശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് നല്ലകാര്യമാണെന്ന് താന്‍ കരുതുന്നില്ല. താന്‍ എന്താണ് സംസാരിക്കുന്നത് എന്നതിനെ കുറിച്ച്‌ അദ്ദേഹത്തിന് വ്യക്തതയുണ്ടെന്നും ജയ്ശങ്കര്‍ പറഞ്ഞു.

'ഹൗഡി മോദി' പരിപാടിയില്‍ മോദി ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ ഇടപെട്ടത് നയതന്ത്ര കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം മോദിയുടെ പ്രസ്താവനയെ ന്യായീകരിച്ച എസ് ജയശങ്കറിന്റെ മറുപടിയെ പരിഹസിച്ചു രാഹുല്‍ഗാന്ധി എംപിയും രംഗത്തുവന്നു. മോദിയുടെ പ്രസ്താവനയെ ന്യായീകരിച്ച വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് മറുപടിയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

പ്രധാനമന്ത്രി മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം കലര്‍ന്ന ട്വീറ്റ്. 'ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവുകേട് മറച്ചുവച്ചതിന് ജയ്ശങ്കറിന് നന്ദി. മോദിയുടെ ഈ നടപടി ഡെമോക്രാറ്റുകള്‍ക്ക് ഇന്ത്യയോടുള്ള സമീപനത്തെയടക്കം ബാധിക്കും. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ അവിടെ ഉണ്ടായിരിക്കുമ്ബോള്‍ നയതന്ത്രത്തെ കുറിച്ച്‌ അദ്ദേഹത്തെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കണം'- എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.അതേസമയം, പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വിശദീകരണം.

ട്രംപിന്റെ പ്രചാരണ മുദ്രാവാക്യമായ ''അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍'' എന്ന് പ്രധാനമന്ത്രി മോദി ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു ജയ്ശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 2020ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമായിരുന്നു ഇതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ത്രിദിന സന്ദര്‍ശനത്തിനായി യു.എസിലെത്തിയ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ഇത് സംബന്ധിച്ച വിശദീകരണം നടത്തിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top