Thursday, 05 Aug, 1.29 pm മറുനാടന്‍ മലയാളി

കേരളം
പാല്‍ വാങ്ങാന്‍ പോവാനും കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണോ? കേരള സര്‍ക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങളെ പരിഹസിച്ച്‌ നടി രഞ്ജിനി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ പരിഹാസ പൂര്‍ണ്ണം വിമര്‍ശിച്ച്‌ നടി രഞ്ജിനി. കടകളില്‍ എത്തുന്നവര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരാകണം. അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനകം കോവിഡ് ബാധിച്ച്‌ രോഗമുക്തി നേടിയവരോ ആയിരിക്കണം എന്ന നിബന്ധനക്കെതിരെ വിമര്‍ശനം ഉയരവേയാണ് നടിയും പരിഹസിച്ചത്.

പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണോ എന്നാണ് താരത്തിന്റെ ചോദ്യം. 'പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ. നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍'- രഞ്ജിനി ഫേസ്‌ബുക്കില്‍ പറഞ്ഞു. അതേസമയം കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കികൊണ്ടുള്ള പുതിയ മാനദണ്ഡങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ ഇളവുകള്‍, ഒപ്പം കര്‍ശനമായ നിയന്ത്രണങ്ങളും, അതാണ് ഇന്നു മുതലുള്ള രീതി.

ടിപിആര്‍ അടിസ്ഥാനമാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിമാറ്റി പ്രതിവാര രോഗബാധ നിരക്ക് കണക്കാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ജനസംഖ്യയുടെ ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയാക്കി. എന്നാല്‍ സ്വാതന്ത്ര്യദിനം, അവിട്ടം ദിനം തുടങ്ങിയ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല.

കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം. പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പ്രവര്‍ത്തനാനുമതി. കടകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തിരക്ക് ഇല്ലെന്ന് സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ 25 ചതുരശ്ര അടിക്ക് ഒരാള്‍ എന്ന നിലയിലാകും ആളുകള്‍ക്ക് പ്രവേശനം.

കടകളില്‍ എത്തുന്നവര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരാകണം. അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനകം കോവിഡ് ബാധിച്ച്‌ രോഗമുക്തി നേടിയവരോ ആയിരിക്കണം. ുമെന്നാണ് പ്രധാന ആശങ്ക.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top