Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫോണ്‍ മുറിയില്‍ വെച്ചിട്ട് പോയി; ഡല്‍ഹിയില്‍ രാത്രി മരുന്ന് വാങ്ങാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാനില്ല; തിരുവനന്തപുരം സ്വദേശി അഫിയ എവിടെ?

ഫോണ്‍ മുറിയില്‍ വെച്ചിട്ട് പോയി; ഡല്‍ഹിയില്‍ രാത്രി മരുന്ന് വാങ്ങാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാനില്ല; തിരുവനന്തപുരം സ്വദേശി അഫിയ എവിടെ?

ല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്.

തിരുവനന്തപുരം സ്വദേശിനി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇവർ എം എ ഇൻറർനാഷണല്‍ റിലേഷൻസ് വിദ്യാർഥിയാണ്.

കഴിഞ്ഞ ദിവസം രാത്രി 11:30 യോടെ ഓഖ്‌ലയില്‍ നിന്നാണ് കാണാതായതെന്നും ഫോണ്‍ മുറിയില്‍ വെച്ചാണ് പോയതെന്നും പോലീസ് പറയുന്നു. പി.ജിയിലായിരുന്നു ഇവരുടെ താമസം. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali