Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിക്കപ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം; മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാന്‍ പോയി മടങ്ങിയ പിതാവിന് ദാരുണാന്ത്യം

പിക്കപ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം; മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാന്‍ പോയി മടങ്ങിയ പിതാവിന് ദാരുണാന്ത്യം

കോഴിക്കോട്: മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാന്‍ പോയി മടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. കെതപ്പൊയില്‍ -കോടഞ്ചേരി റോഡില്‍ പിക്കപ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വയനാട് മാനന്തവാടി അഞ്ചുകുന്ന് ആറാം മൈല്‍ മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്.

റഷീദിന്റെ ഭാര്യ റംല ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാന്‍ പോയി മടങ്ങുകയായിരുന്നു റഷീദും ഭാര്യയും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു റഷീദിന്റെ മരണം സ്ഥിരീകരിച്ചത്.

റഷീദിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മക്കള്‍: മുബഷീര്‍(ദുബായ്), റമീസ്(ഷാര്‍ജ), റഈസ്, ഐബ ഫാത്തിമ. മയ്യിത്ത് നമസ്‌കാരം മാനാഞ്ചിറ ജുമാ മസ്ജിദിലും കബറടക്കം കെല്ലൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനിലും നടത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali