Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു; ലഹരിക്ക് അടിമയാക്കാനും ശ്രമം; കേസില്‍ ശിക്ഷ വിധിച്ച്‌ കോടതി;പ്രതി ഇനി 22 വര്‍ഷം അകത്ത് കിടക്കണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു; ലഹരിക്ക് അടിമയാക്കാനും ശ്രമം; കേസില്‍ ശിക്ഷ വിധിച്ച്‌ കോടതി;പ്രതി ഇനി 22 വര്‍ഷം അകത്ത് കിടക്കണം

മലപ്പുറം: പതിനൊന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 35-കാരന് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

കൂട്ടായി മാസ്റ്റർപടി സ്വദേശി കകോച്ചിന്റെ പുരയ്ക്കല്‍ സഫാനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ബി. ഫസീല ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ പ്രതി ഒൻപത് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.

2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീട്ടില്‍ വെച്ച്‌ പലതവണ പീഡിപ്പിക്കാനും ലഹരി വസ്തുക്കള്‍ക്ക് അടിമയാക്കാനും ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കേസില്‍ വിചാരണ പൂർത്തിയാക്കിയാണ് കോടതി കടുത്ത ശിക്ഷ പ്രഖ്യാപിച്ചത്.

പ്രതി സഫാൻ സമാനമായ മറ്റ് രണ്ട് പോക്‌സോ കേസുകളില്‍ കൂടി റിമാൻഡില്‍ കഴിയുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂർ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി മോഷണക്കേസുകളും നിലവിലുണ്ട്.

താനൂർ സബ് ഇൻസ്‌പെക്ടറായിരുന്ന എൻ.ആർ. സുജിത്തിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനി കുമാർ കോടതിയില്‍ ഹാജരായി. വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali