Friday, 27 Nov, 5.52 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
പുലര്‍ച്ചെയുള്ള യാത്രയ്ക്കിടെ ബൈക്ക് മറിഞ്ഞ് കുളത്തില്‍ വീണു; തെരുവു നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട സമീപവാസി നടത്തിയ തിരച്ചിലില്‍ കണ്ടത് ബോധരഹിതനായി കുളത്തില്‍ കിടക്കുന്നയാളെ: വെച്ചൂര്‍ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചത് കുട്ടന്‍ എന്ന തെരുവുനായ

കലവൂര്‍: തെരുവുനായ രക്ഷപ്പെടുത്തിയത് മനുഷ്യ ജീവന്‍. ഇന്നലെ പുലര്‍ച്ചെ ആലപ്പുഴയിലെ കാവുങ്കലിലാണ് കുട്ടന്‍ എന്ന തെരുവു നായ ഒരു മനുഷ്യന്റെ ജീവന് കാവലാളായത്. ആലപ്പുഴയില്‍ നിന്നും വെച്ചൂരേക്ക് പോകവെ കാവുങ്കലില്‍ വെച്ച്‌ ബൈക്ക് മറിഞ്ഞ് കുളത്തില്‍ വീണയാളെയാണ് തെരുവു നായയുടെ കുര കേട്ട് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. വൈക്കം വെച്ചൂര്‍ സ്വദേശി ജോണ്‍ (48) ആണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

കാവുങ്കല്‍ തെക്കേ കവലയിലെ ആര്‍ഒ വാട്ടര്‍ പ്ലാന്റിന് സമീപത്ത് വെച്ച്‌ ജോണിന്റെ ബൈക്ക് മറിഞ്ഞ് കുളത്തിലേക്ക് വീഴുക ആയിരുന്നു. കുട്ടന്‍ എന്നു നാട്ടുകാര്‍ വിളിക്കുന്ന തെരുവുനായ കുളത്തിന് സമീപംനിന്ന് കുരയ്ക്കുന്നത്, പ്രഭാത സവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. മൊബൈല്‍ ഫോണിലെ ടോര്‍ച്ച്‌ ഉപയോഗിച്ച്‌ നോക്കിയപ്പോഴാണ് വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ആളെ കണ്ടത്.

ഇതുവഴി വന്ന അയല്‍വാസി മട്ടുമ്മേല്‍വെളി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂജല വകുപ്പ് ജീവനക്കാരനായ ജോണ്‍ ആലപ്പുഴയില്‍ നിന്ന് വെച്ചൂരിലെ വീട്ടിലേക്ക് പോകുമ്ബോള്‍ റോഡിന്റെ വശത്തെ കമ്ബിയില്‍ ബൈക്ക് തട്ടി കുളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ബൈക്ക് കമ്ബിയില്‍ തട്ടി നിന്നു. തലയ്ക്കും ശരീരത്തിലും സാരമായി പരുക്കേറ്റ ജോണിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top