Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പുതിയ മുഖവുമായി ഓഫ്-റോഡ് രാജാവ്'; മഹീന്ദ്ര 'ഥാര്‍' 3-ഡോര്‍ ഫേസ്‌ലിഫ്റ്റ് ഉടൻ വിപണിയിലേക്ക്

'പുതിയ മുഖവുമായി ഓഫ്-റോഡ് രാജാവ്'; മഹീന്ദ്ര 'ഥാര്‍' 3-ഡോര്‍ ഫേസ്‌ലിഫ്റ്റ് ഉടൻ വിപണിയിലേക്ക്

ന്ത്യൻ വാഹന പ്രേമികളുടെ പ്രിയപ്പെട്ട ഓഫ്-റോഡ് എസ്‌യുവിയായ മഹീന്ദ്ര ഥാറിന്റെ 3-ഡോർ ഫേസ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്താൻ ഒരുങ്ങുന്നു.

ആകർഷകമായ മാറ്റങ്ങളോടെയും മികച്ച സാങ്കേതികവിദ്യകളോടെയുമാണ് പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്. ഇതിനോടകം തന്നെ റോഡ് ടെസ്റ്റിംഗിനിടെ വാഹനം പലതവണ കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര ഥാർ റോക്‌സില്‍ (Thar Roxx) നല്‍കിയിരിക്കുന്നതുപോലെ സി-ആകൃതിയിലുള്ള എല്‍ഇഡി ഡിആർഎല്ലുകള്‍ (C-shaped LED DRLs), പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, റീഡിസൈൻ ചെയ്ത ഗ്രില്‍, കൂടുതല്‍ മസ്‌കുലാറായ ഫ്രണ്ട് ബമ്പർ എന്നിവ പുതിയ മോഡലില്‍ പ്രതീക്ഷിക്കാം. ഒപ്പം പുതിയ 18 ഇഞ്ച് അലോയ് വീലുകളും പിൻവശത്ത് റീഡിസൈൻ ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകളും ഇതിലുണ്ടാകും.

അകത്തളത്തില്‍ (Interior) വലിയ മാറ്റങ്ങളാണ് വരുന്നത്. നിലവിലെ മോഡലില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വലിപ്പമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുനർരൂപകല്‍പ്പന ചെയ്ത ഗിയർ ലെവറിന് സമീപം വയർലെസ് ചാർജിംഗ് പാഡ് എന്നിവ ക്രമീകരിക്കും. ചില വേരിയന്റുകളില്‍ ലെവല്‍-2 ADAS സേഫ്റ്റി ഫീച്ചറുകളും ഉള്‍പ്പെടുത്താൻ സാധ്യതയുണ്ട്.

എഞ്ചിനില്‍ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. നിലവിലുള്ള 2.0 ലിറ്റർ ടർബോ പെട്രോള്‍, 1.5 ലിറ്റർ ഡിസെല്‍, 2.2 ലിറ്റർ മള്‍ട്ടിജെറ്റ് ഡിസെല്‍ എഞ്ചിനുകള്‍ 6-സ്പീഡ് മാന്യുവല്‍, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളില്‍ തന്നെ ലഭ്യമാകും. റിയർ വീല്‍ ഡ്രൈവ് (RWD), ഫോർ വീല്‍ ഡ്രൈവ് (4WD) വേരിയന്റുകളിലും പുതിയ ഥാർ ലഭ്യമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali