Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റാന്നി വലിയ പാലത്തില്‍ നിന്ന് പമ്പയിലേക്ക് ചാടുമെന്ന് ഭീഷണി; ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ്

റാന്നി വലിയ പാലത്തില്‍ നിന്ന് പമ്പയിലേക്ക് ചാടുമെന്ന് ഭീഷണി; ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ്

റാന്നി: റാന്നി വലിയ പാലത്തിന്റെ കൈവരിയില്‍ കയറിയിരുന്ന് പമ്പാ നദിയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ റാന്നി പോലീസ് സാഹസികമായി രക്ഷപ്പെടുത്തി.

ഇടമുറി വലിയപതല്‍ സ്വദേശി ദീപുവാണ് തിങ്കളാഴ്ച നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പാലത്തിന്റെ കെട്ടില്‍ ഇയാള്‍ ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലായിരുന്നതിനാല്‍ വന്‍ അപകടസാധ്യത നിലനിന്നിരുന്നു. വിവരമറിഞ്ഞ് ഉടന്‍തന്നെ റാന്നി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.

പോലീസ് അടുക്കാന്‍ ശ്രമിച്ചതോടെ പുഴയിലേക്ക് ചാടുമെന്നും പിടിക്കാന്‍ വരുന്നവരെയും വലിച്ചുകൊണ്ട് വെള്ളത്തില്‍ ചാടുമെന്നും ദീപു ഭീഷണിപ്പെടുത്തി. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ച്‌ ഇയാളുടെ ശ്രദ്ധ തിരിച്ചു. അനുനയ നീക്കം തുടരുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പിന്‍ഭാഗത്തുകൂടി എത്തി യുവാവിനെ പെട്ടെന്ന് സുരക്ഷിതമായി പുറകോട്ട് വലിച്ചു മാറ്റുകയായിരുന്നു.

പോലീസിന്റെ കൃത്യസമയത്തെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. റാന്നി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോകുല്‍ കണ്ണന്‍, ലിജു എല്‍. ടി., കലേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali