കേരളം
രാഷ്ട്രീയത്തിനപ്പുറം സൗഹൃദമായിരുന്നു; കെ.വി. വിജയദാസ് എംഎല്‍എയുടെ വേര്‍പാടില്‍ വിതുമ്ബി വി. കെ ശ്രീകണ്ഠന് എംപി

പാലക്കാട്: വിയോജിപ്പുകളുടെ രാഷ്ട്രീയത്തിനിടയിലും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും യോജിപ്പുകള്‍ കണ്ടെത്തിയ പൊതുപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗം കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചിരുന്നു. കെ.വി. വിജയദാസ് എംഎല്‍എയുടെ സൗഹൃദത്തിന്റെ ഊഷ്മളത അറിഞ്ഞവരെല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. ചൊവ്വാഴ്ച പകല്‍ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിനുതാഴത്തെ നിലയിലെ ഓഡിറ്റോറിയത്തില്‍ വികാരഭരിതമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.
എല്ലാവര്‍ക്കുംമുന്നില്‍ വിജയദാസ് നിത്യനിദ്രയിലാണ്ടു. പ്രണാമമര്പ്പിക്കുന്നതിനിടെ ഡി.സി.സി. പ്രസിഡന്റുകൂടിയായ വി.കെ. ശ്രീകണ്ഠന് എംപി.യുടെ കണ്ണുനിറഞ്ഞു. കെപിസിസി. സെക്രട്ടറി പി.വി. രാേജഷിനൊപ്പമെത്തിയ അദ്ദേഹം പതുക്കെ അരികിലേക്ക് മാറിനിന്നു. 'രാഷ്ട്രീയത്തിനപ്പുറം സൗഹൃദമായിരുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നാലും നേരില്‍ കാണുമ്ബോള്‍ പുഞ്ചിരിയോടെ അടുത്തെത്തി. പലപ്പോഴും ആവശ്യമായ നിര്‍ദ്ദേശങ്ങളും തന്നു.' ഇടറിയ വാക്കുകളോടെ വി.കെ. ശ്രീകണ്ഠന് പറഞ്ഞു.
'മക്കളുടെ കാര്യമുള്പ്പൈട വ്യക്തിപരമായകാര്യങ്ങളാണ് സംസാരിച്ചിരുന്നത്. മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല. പൂഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എല്ലാ അവശതയും മറന്നാണ് അദ്ദേഹം ഓടിയെത്തിയത്.' -ശ്രീകണ്ഠന് അനുസ്മരിച്ചു. ഹാളിനുനടുവില്‍ കിടത്തിയ മൃതദേഹത്തിനടുത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ശശി, ടി.എന്‍. കണ്ടമുത്തന്‍, വി. ചെന്താമരാക്ഷന് തുടങ്ങിയവര്‍ തിരക്ക് നിയന്ത്രിച്ചു. സി.പിഐ. ജില്ലാ സെക്രട്ടറി സുരേഷ് രാജ് ഉള്‍പ്പെടെയുള്ള ഇടതുമുന്നണിനേതാക്കളും എത്തിയിരുന്നു.
'ഞങ്ങളേക്കാളൊക്കെ ഇളയതാണ്...' മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എ.യുമായ സി.ടി. കൃഷ്ണന് സങ്കടത്തോടെ പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദാ ഇസ്ഹാക്കും നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളും ഉള്‍പ്പെടെയുള്ളവര്‍ ഹാളിനകത്ത് നിശ്ശബ്ദരായി ഇരുന്നു. കുഞ്ഞിരാമന് മാസ്റ്റര്‍ സ്മാരകമന്ദിരത്തില്‍നിന്ന് മൃതദേഹം പുറത്തെടുക്കുമ്ബോഴേക്കും നേതാക്കള്‍ ഒന്നും പറയാനാവാതെനിന്നു. പതിവുശൈലിയില്‍ ചെറിയചിരിയോടെ പാര്‍ട്ടി ഓഫീസില്‍നിന്ന് പുറത്തേക്കിറങ്ങുന്ന വിജയദാസായിരുന്നു അവരുടെ മനസ്സില്‍. അപ്പോഴും മുറ്റംനിറഞ്ഞ് പ്രവര്‍ത്തകരുണ്ടായിരുന്നു.
Stories you may Like