Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം; നദികളില്‍ ജലനിരപ്പ് ഉയരും; അതീവ ജാഗ്രത തുടരണം; പെരുമഴ വിട്ടൊഴിയുന്നില്ല

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം; നദികളില്‍ ജലനിരപ്പ് ഉയരും; അതീവ ജാഗ്രത തുടരണം; പെരുമഴ വിട്ടൊഴിയുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന.

24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് അതീവ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് നിലവിലുള്ളത്.

വടക്കന്‍ മലബാറിലും മധ്യകേരളത്തിലും തുടര്‍ച്ചയായി പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള എട്ട് ജില്ലകളിലും അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടങ്ങളും ദുരന്തനിവാരണ സേനകളും കടുത്ത ജാഗ്രതയിലാണ്.

റെഡ് അലര്‍ട്ടിന് പുറമെ ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവില്‍ വന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും നദികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാനും സാധ്യതയേറെയാണ്.

നാളെയും (ഓഗസ്റ്റ് 5) സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒന്‍പത് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ വ്യാപ്തി കുറയുന്നില്ലെന്നത് ആശ്വാസനടപടികള്‍ക്ക് കടുത്ത വെല്ലുവിളിയാകുന്നു.

ഓഗസ്റ്റ് 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി പത്ത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കും. വരും ദിവസങ്ങളില്‍ മഴ തെക്കന്‍-മധ്യ കേരള ജില്ലകളില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

തുടര്‍ന്ന് ഓഗസ്റ്റ് 7-ന് സംസ്ഥാനത്തെ മുഴുവന്‍ 14 ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 8-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിട്ടിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ ഉള്ളവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശം ലഭിക്കുന്നവര്‍ അതിനോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

പുഴകളിലും അരുവികളിലും ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ നദികളില്‍ ഇറങ്ങുന്നതും മീന്‍പിടിക്കാന്‍ പോകുന്നതും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. അപകട മേഖലകളില്‍ വിനോദസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ താലൂക്ക് തലങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളക്കെട്ടും മണ്ണിടിച്ചില്‍ ഭീഷണിയുമുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്താന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali