Friday, 17 Sep, 12.31 am മറുനാടന്‍ മലയാളി

ഇന്ത്യ
സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; പരിശോധന സാമ്ബത്തിക കുറ്റാന്വേഷണവിഭാഗം രജിസ്റ്റര്‍ ചെയ്ത കേസില്‍

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വ്യാഴാഴ്ച രാവിലെ അദ്ദേഹം ജര്‍മനിയിലേക്ക് യാത്ര തിരിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്.

ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും ഒരേ സമയം റെയ്ഡ് നടത്തി. ഇതിനു പുറമേ അദ്ദേഹത്തിന്റെ എന്‍ജിഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ചില്‍ഡ്രന്‍സ് ഹോമുകളിലും റെയ്ഡ് നടന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹി പൊലീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുന്ന വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. തനിക്കു മുകളില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹര്‍ഷ് മന്ദര്‍ മുന്‍പ് പ്രതികരിച്ചിരുന്നു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top