Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളില്‍ ഒളിക്യാമറ വച്ച്‌ ജീവനക്കാരിയായ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; ഒളിവിലായിരുന്ന പ്രിന്റിംഗ് പ്രസ് ഉടമ പിടിയില്‍

ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളില്‍ ഒളിക്യാമറ വച്ച്‌ ജീവനക്കാരിയായ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; ഒളിവിലായിരുന്ന പ്രിന്റിംഗ് പ്രസ് ഉടമ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് സ്വന്തം ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച്‌ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സ്ഥാപന ഉടമയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീകാര്യം ചെക്കാലമുക്ക് 'സിന്ധു ഭവനില്‍' രാഹുല്‍ പി. അശോക് (38) ആണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ നടത്തിയ പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് ഒളിക്യാമറയിലൂടെ പകര്‍ത്താന്‍ ശ്രമിച്ചത്. ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളില്‍ പവര്‍ ബാങ്കുമായി ഘടിപ്പിച്ച നിലയില്‍ ഒളിക്യാമറ ഓണ്‍ ചെയ്തു വെച്ചായിരുന്നു പ്രതിയുടെ ക്രൂരമായ ഈ ഒളിഞ്ഞുനോട്ടശ്രമം.

കഴിഞ്ഞ മാര്‍ച്ച്‌ 13-നായിരുന്നു നാടിനെ നാണംകെടുത്തിയ ഈ സംഭവം നടന്നത്. ശുചിമുറി ഉപയോഗിക്കാനെത്തിയ യുവതിയുടെ ശ്രദ്ധയില്‍ വേസ്റ്റ് ബിന്നിലിരുന്ന ക്യാമറ പെടുകയായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പവര്‍ ബാങ്കുമായി ബന്ധിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാകത്തില്‍ വെച്ചിരുന്ന ഒളിക്യാമറയാണെന്ന് വ്യക്തമായത്. യുവതി ഒട്ടും സമയം കളയാതെ ഉടന്‍ തന്നെ വിവരം ശ്രീകാര്യം പോലീസില്‍ അറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു. പോലീസില്‍ പരാതി എത്തിയ വിവരം അറിഞ്ഞതോടെ പ്രതിയായ രാഹുല്‍ പി. അശോക് ഒളിവില്‍ പോവുകയായിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യം നേടാന്‍ കോടതിയെ സമീപിച്ച്‌ നിരന്തരം ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി പ്രതിയുടെ ജാമ്യാപേക്ഷ പൂര്‍ണ്ണമായി നിഷേധിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെ ശ്രീകാര്യം പോലീസ് ഊര്‍ജ്ജിതമായ നീക്കത്തിലൂടെ പ്രതിയെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ രാഹുലിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali