Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്‌കൂട്ടറിനുള്ളില്‍ കയറി കൂടിയത് ഉഗ്രൻ പെരുമ്പാമ്പ്; ചുരം റോഡില്‍ യുവാവ് കുടുങ്ങി കിടന്നത് മൂന്നര മണിക്കൂര്‍; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

സ്‌കൂട്ടറിനുള്ളില്‍ കയറി കൂടിയത് ഉഗ്രൻ പെരുമ്പാമ്പ്; ചുരം റോഡില്‍ യുവാവ് കുടുങ്ങി കിടന്നത് മൂന്നര മണിക്കൂര്‍; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

യനാട്: വയനാട് ചുരത്തില്‍ രാത്രി യാത്രയ്ക്കിടയില്‍ യുവാവിന്റെ സ്കൂട്ടറിനുള്ളില്‍ പെരുമ്പാമ്പ് കയറിക്കൂടിയത് പരിഭ്രാന്തി പരത്തി.

തൊട്ടില്‍പ്പാലം കുണ്ടുതോട് സ്വദേശി നൗഫല്‍ മണക്കാട്ടുപൊയിലിന്റെ സ്കൂട്ടറിലാണ് പെരുമ്പാമ്പ് ഒളിച്ചത്. ഇതേത്തുടർന്ന് മൂന്നര മണിക്കൂറോളം നൗഫലിന് നടുറോഡില്‍ കഴിയേണ്ടി വന്നു.

ഇന്നലെ രാത്രി ഒൻപതരയോടെ ചുരം വ്യൂപോയിന്റിന് സമീപമാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പാമ്പിനെ കണ്ട് പെട്ടെന്ന് ബ്രേക്കിട്ട നൗഫല്‍ സ്കൂട്ടർ മറിഞ്ഞ് വീണു. വീണിടത്തുനിന്ന് എഴുന്നേറ്റ് സ്കൂട്ടർ മാറ്റാൻ ശ്രമിക്കുമ്പോഴാണ് പാമ്പ് ഇഴഞ്ഞ് വണ്ടിയുടെ ബോഡിക്കുള്ളിലേക്ക് കയറിയത്.

വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും പാമ്പിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് സ്കൂട്ടറിന്റെ ബോഡി ഭാഗങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി നടത്തിയ പരിശ്രമത്തിനൊടുവില്‍ അർദ്ധരാത്രി ഒരു മണിയോടെയാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടാനായത്. കുറ്റ്യാടി പാറക്കടവില്‍ ചിക്കൻ സ്റ്റാള്‍ ജീവനക്കാരനായ നൗഫല്‍ പരിക്കുകളോടെയാണ് യാത്ര തുടർന്നത്. സ്കൂട്ടർ പൊളിച്ച്‌ പാമ്പിനെ നീക്കിയ ശേഷമാണ് പ്രദേശത്തെ പിരിമുറുക്കം അവസാനിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali