Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്ത്രീകളെ പീഡിപ്പിച്ചവര്‍ എത്ര ഉന്നതരായാലും നിര്‍ദാക്ഷിണ്യം നടപടി'; അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ''വിനാശകാലെ വിപരീതബുദ്ധി; ഇ.എന്‍ സുരേഷ് ബാബുവിനെതിരായ കേസില്‍ എം.വി ഗോവിന്ദനെ തള്ളി പി.കെ ശ്രീമതി; പീഡകരെ സംരക്ഷിക്കുന്ന നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ രോഷം പുകയുന്നു!

സ്ത്രീകളെ പീഡിപ്പിച്ചവര്‍ എത്ര ഉന്നതരായാലും നിര്‍ദാക്ഷിണ്യം നടപടി'; അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ''വിനാശകാലെ വിപരീതബുദ്ധി; ഇ.എന്‍ സുരേഷ് ബാബുവിനെതിരായ കേസില്‍ എം.വി ഗോവിന്ദനെ തള്ളി പി.കെ ശ്രീമതി; പീഡകരെ സംരക്ഷിക്കുന്ന നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ രോഷം പുകയുന്നു!

കണ്ണൂര്‍: സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ ആരോപണവിധേയരാകുന്നവര്‍ എത്ര ഉന്നത പദവിയിലുള്ളവരായാലും കര്‍ശന നടപടി സ്വീകരിക്കുന്നതാണ് സിപിഎമ്മിന്റെ പാരമ്പര്യമെന്ന് ശ്രീമതി വ്യക്തമാക്കി.

'പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂ' എന്നാണ് ശ്രീമതി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇക്കാര്യം ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ 'വിനാശകാലേ വിപരീതബുദ്ധി' എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ എന്നും അവര്‍ കുറിച്ചു.

പി കെ ശ്രീമതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം .

പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നിര്‍ദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളു. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ''വിനാശകാലെ വിപരീതബുദ്ധി ''എന്ന് മാത്രേ ഇപ്പോള്‍ പറയാന്‍ കഴിയൂ .

സിപിഎം അഭിഭാഷക സംഘടനാ ഭാരവാഹിയായ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ പശ്ചാത്തലത്തിലാണ് ഇഎന്‍ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ച ഗൗരവകരമായ പരാതിയെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. തുടര്‍ന്ന് വി ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്തി.

അതേസമയം, ലൈംഗികാതിക്രമം ഗൗരവമുള്ള ക്രിമിനല്‍ കുറ്റമാണെന്നും ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി നടപടിക്ക് പുറമെ നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന നിയമനടപടികളും ഉണ്ടാകണമെന്നും സിപിഎം നേതാവ് സുജ സൂസന്‍ ജോര്‍ജ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

എന്നാല്‍, സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം മുന്‍പും നേതാക്കള്‍ക്കെതിരെ സംഘടനാതലത്തില്‍ നടപടിയെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ 2018ല്‍ അന്നത്തെ ഷൊര്‍ണൂര്‍ എംഎല്‍എയായിരുന്ന പികെ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത പികെ ശശിയെ പിന്നീട് പാര്‍ട്ടി പദവികളില്‍നിന്ന് തരംതാഴ്ത്തുകയും ചെയ്തു.

അതേസമയം, ലൈംഗികാതിക്രമ പരാതികള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ അവ പൊലീസിന് കൈമാറി നിയമനടപടികളിലേക്ക് പോകാന്‍ സിപിഎം തയ്യാറാകുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും വിവിധ മഹിളാ സംഘടനകളുമാണ് ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali