Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരത്തെ വീട്ടില്‍ ഞാൻ തീര്‍ത്തും ഒറ്റപ്പെട്ടുപോയി; മോൻ...സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ ആരുമില്ലാത്ത അവസ്ഥ; കാരണം ഒന്നുമില്ല പക്ഷെ വെറുതെയിരിക്കുമ്പോള്‍ അങ്ങനെ തോന്നും; തുറന്നുപറഞ്ഞ് നടി ശ്രീകല

തിരുവനന്തപുരത്തെ വീട്ടില്‍ ഞാൻ തീര്‍ത്തും ഒറ്റപ്പെട്ടുപോയി; മോൻ...സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ ആരുമില്ലാത്ത അവസ്ഥ; കാരണം ഒന്നുമില്ല പക്ഷെ വെറുതെയിരിക്കുമ്പോള്‍ അങ്ങനെ തോന്നും; തുറന്നുപറഞ്ഞ് നടി ശ്രീകല

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ ടെലിവിഷൻ താരമാണ് ശ്രീകല ശശിധരൻ. 'ശ്രീകല' എന്ന സ്വന്തം പേരിനേക്കാള്‍ 'എന്റെ മാനസപുത്രി' എന്ന ഹിറ്റ് പരമ്പരയിലെ 'സോഫി' എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചത്.

എന്റെ മാനസപുത്രിക്ക് പുറമെ കായംകുളം കൊച്ചുണ്ണി, അമ്മമനസ്സ്, വാത്സല്യം തുടങ്ങിയ പ്രശസ്ത പരമ്പരകളിലും 'എന്നിട്ടും' എന്ന സിനിമയിലും ശ്രീകല ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കരിയറിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ താരം നേരിട്ട കടുത്ത ഡിപ്രഷനെക്കുറിച്ചും (വിഷാദരോഗം) അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രീകല.

അമ്മയുടെ പെട്ടെന്നുള്ള വേർപാടാണ് തന്നെ കടുത്ത മാനസിക വിഷമത്തിലേക്കും ഡിപ്രഷനിലേക്കും തള്ളിവിട്ടതെന്ന് ശ്രീകല വെളിപ്പെടുത്തുന്നു. അമ്മയുടെ മരണശേഷം തിരുവനന്തപുരത്തെ വീട്ടില്‍ താനും മകനും തീർത്തും ഒറ്റപ്പെട്ടുപോയ അവസ്ഥയായിരുന്നു. 'സ്വാമി അയ്യപ്പൻ' എന്ന പരമ്പരയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു ഇത്. മാസത്തില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്. ആ ദിവസങ്ങളില്‍ മകനെ നോക്കാനായി ഭർത്താവ് വിപിന്റെ കണ്ണൂരിലുള്ള പ്രായമായ മാതാപിതാക്കളെ വരുത്തേണ്ടി വന്നിരുന്നു. എന്നാല്‍ അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പിന്നീട് മകനെയും കൂട്ടിയാണ് ലൊക്കേഷനിലേക്ക് പോയിരുന്നത്.

ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ മകൻ സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ അനുഭവപ്പെട്ടിരുന്ന കടുത്ത ഏകാന്തത തന്നെ വല്ലാതെ വേട്ടയാടിയിരുന്നുവെന്ന് താരം ഓർത്തെടുക്കുന്നു. ഒരു കാരണവുമില്ലാതെ വെറുതെയിരുന്ന് കരയുക, അമ്മയില്ലാതെ ജീവിച്ചിട്ട് എന്താണ് കാര്യം എന്ന് ചിന്തിക്കുക തുടങ്ങിയ ചിന്തകള്‍ അലട്ടിയിരുന്നു. അമ്മയോട് സംസാരിക്കുന്നത് പോലെ മറ്റാരോടും മനസ്സ് തുറക്കാൻ സാധിക്കുമായിരുന്നില്ല. അമ്മയുടെ വേർപാടോടെ സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയതുപോലെയാണ് തോന്നിയതെന്നും, മകനെയും ഭർത്താവിനെയും ഓർത്തു മാത്രമാണ് അന്ന് ജീവൻ കൈവിടാതിരുന്നതെന്നും ശ്രീകല പറയുന്നു.

ചുറ്റും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നെങ്കിലും ഉള്ളില്‍ എന്തോ ഒന്നുമില്ലാത്ത വലിയൊരു ശൂന്യത അനുഭവപ്പെട്ടിരുന്നു. അത് മറ്റാരോടെങ്കിലും പറഞ്ഞുമനസ്സിലാക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ മാനസികമായി വല്ലാതെ തളർന്നപ്പോള്‍ ഭർത്താവ് വിപിനോട് കാര്യങ്ങള്‍ തുറന്നുപറയുകയും, അദ്ദേഹത്തിന്റെ പിന്തുണയോടെ അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് ശ്രീകല വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali