Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീടിന് തീ പിടിച്ച്‌ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദാരുണമായി മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ മകന്‍ ചികിത്സയില്‍: അപകടം എസി പൊട്ടിത്തെറിച്ച്‌

വീടിന് തീ പിടിച്ച്‌ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദാരുണമായി മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ മകന്‍ ചികിത്സയില്‍: അപകടം എസി പൊട്ടിത്തെറിച്ച്‌

ന്യൂഡല്‍ഹി: വീടിന് തീ പിടിച്ച്‌ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ദാരുണമായി മരിച്ചു.ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹിയിലെ ഹൗസ് ഖാസ് ഏരിയയിലാണ് സംഭവം. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ധനേന്ദര്‍ കുമാറാണ് തിപിടിത്തതത്തില്‍ മരിച്ചത്. 80 വയസ്സായിരുന്നു.

''രാത്രി 11.10 നാണ് തീപിടിച്ച വിവരം ഞങ്ങള്‍ അറിയുന്നത്. ഉടന്‍ പൊലീസ് സംഘങ്ങളും അഗ്‌നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു. വീട്ടില്‍ സ്ഥാപിച്ചിരുന്ന എസിയുടെ ഇന്‍ഡോര്‍ യൂണിറ്റിലുണ്ടായ സ്ഫോടനമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. അദ്ദേഹത്തെയും മകനെയും വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മകന്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു,'' ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അനന്ത് മിത്തല്‍ പറഞ്ഞു.

''സംഭവസമയത്ത് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉള്‍പ്പെടെ അഞ്ച് പേര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. ക്രൈം ടീം സ്ഥലത്ത് പരിശോധന നടത്തി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് പരിശോധന നടക്കുന്നു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്,'' പൊലീസ് കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali