Monday, 14 Jun, 6.29 pm മറുനാടന്‍ മലയാളി

കേരളം
വീടുകള്‍ വിദ്യാലയങ്ങളായി മാറുമ്ബോള്‍ സദുദ്ദ്യമത്തിന് പ്രകാശത്തിന്റെ കിരണങ്ങള്‍ ചൊരിഞ്ഞ് വിദ്യാര്‍ത്ഥി പ്രസ്ഥാനം; പഠനവണ്ടിയുമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: വീടുകള്‍ വിദ്യാലയങ്ങളായി മാറുമ്ബോള്‍ സദുദ്ദ്യമത്തിന് പ്രകാശത്തിന്റെ കിരണങ്ങള്‍ ചൊരിഞ്ഞ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐ.

തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയിലെ ഒരു കൂട്ടം സഖാക്കളാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി വ്യത്യസ്തരാകുന്നത്. പ്രദേശത്തെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനോപകരണങ്ങള്‍ വീടുകളിലെത്തിച്ച്‌ പഠനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നിര്‍വഹിച്ചു.

പഠനവണ്ടിയുടെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. 500 പേര്‍ക്കുള്ള പഠനസാമഗ്രികളാണ് ആദ്യം ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. പ്രദേശത്തെ സ്‌കൂളുകളുമായി കോര്‍ത്തിണക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ജിനേഷ് പോളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എല്‍ സി സെക്രട്ടറി ആശിഷ് ആര്‍ ജി സ്വാഗതം ആശംസിച്ചു.

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിനീത്, സഖാക്കളായ ജെ ജോജി, ആര്‍ ശോഭന, കെ എസ് സന്തോഷ് കുമാര്‍, ആദര്‍ശ്, സി എസ് അരുണ്‍, വി പി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ലോക്കല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുകേഷ് യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം കൃതജ്ഞത രേഖപ്പെടുത്തി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top