Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട്ടില്‍ കയറി ഗൃഹനാഥന്റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞു; പൂട്ടിയിട്ട് മര്‍ദിച്ച ശേഷം വായില്‍ തുണി തിരുകി 15 പവന്‍ കവര്‍ന്നു

വീട്ടില്‍ കയറി ഗൃഹനാഥന്റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞു; പൂട്ടിയിട്ട് മര്‍ദിച്ച ശേഷം വായില്‍ തുണി തിരുകി 15 പവന്‍ കവര്‍ന്നു

ലപ്പുഴ: വീട്ടിനുള്ളില്‍ അതിക്രമിച്ച്‌ കയറി ഗൃഹനാഥന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം 15 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.

ആലപ്പുഴ കൈതവന 'അപര്‍ണ്ണ'യില്‍ സുദര്‍ശനന്റെ വീട്ടിലാണ് ഈ അതിക്രമം നടന്നത്. സുദര്‍ശനനും ഭാര്യയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്. വീട്ടിനുള്ളില്‍ കടന്ന അക്രമികള്‍ ദമ്പതികളെ പൂട്ടിയിടുകയും തുടര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ബഹളം വെക്കാതിരിക്കാന്‍ ഇവരുടെ വായില്‍ തുണി തിരുകിക്കയറ്റിയ ശേഷമാണ് വീട്ടിലുണ്ടായിരുന്ന 15 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെടുത്തത്. സംഭവത്തിന് പിന്നാലെ ഇരുവരുടെയും പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മുന്‍കുറ്റവാളികളെ കേന്ദ്രീകരിച്ചും പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali