Dailyhunt
വീട്ടിലെ പപ്പട നിര്‍മാണ മെഷീന് സമീപം സ്ത്രീയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് പോലീസ്; മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍

വീട്ടിലെ പപ്പട നിര്‍മാണ മെഷീന് സമീപം സ്ത്രീയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് പോലീസ്; മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍

പാലക്കാട്: മണ്ണാർക്കാട് പപ്പട നിർമ്മാണ തൊഴിലാളിയായ സ്ത്രീ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമങ്കോട് സ്വദശി വത്സലയാണ് മരിച്ചത്.

വീട്ടിലെ പപ്പട നിർമാണ മെഷീന് സമീപം ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഇവരുടെ വീട്ടിലാണ് പപ്പട നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്നാണ് വയോധികയുടെ മൃതദേഹം കാണപ്പെട്ടത്. ഭർത്താവും മകനും മരണപ്പെട്ടതിനെ തുടർന്ന് ഇവർ ഒറ്റക്കാണ് വീട്ടില്‍ താമസിക്കുന്നത്.

മെഷീനില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞാല്‍ മാത്രമേ മറ്റ് കാര്യങ്ങളില്‍ വ്യക്തത വരൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali