വളാഞ്ചേരി: ദേശീയപാത 66-ല്‍ വെട്ടിച്ചിറ ടോള്‍ബൂത്തിലെ കമ്ബിയില്‍ തട്ടി ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ പിഞ്ചുകുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് കൈക്ക് പരിക്കേറ്റു.
എറണാകുളം എടത്വ ചാലോല വീട്ടില്‍ ആരിഫ (19), ബാനു ഹാഷിം (രണ്ടര) എന്നിവര്‍ക്കാണു പരിക്കേറ്റത്. ടോള്‍ബൂത്ത് ലൈനില്‍ മെഷര്‍മെന്റിനായി സ്ഥാപിച്ചിരുന്ന കമ്ബിയില്‍ കൈതട്ടിയതാണ് അപകടകാരണമെന്നാണു സംശയം. ഇരുവരുടെയും ഇടതുകൈയിനാണ് പരിക്ക്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാവിലെ ഒന്‍പതരയോടെയാണ് സംഭവം. കോതമംഗലത്തുനിന്ന് വയനാട്ടിലേക്ക് വിവാഹസംഘവുമായി പോകുകയായിരുന്നു ബസ്. ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി ക്ലിന്റ് കെയറിനെ (21) കാടാമ്ബുഴ പോലീസ് അറസ്റ്റ്‌ചെയ്തു. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

