Saturday, 09 Mar, 8.52 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
വെട്ടിക്കൊന്നവന്റെ കല്ലറ ആക്രമിച്ച്‌ തകര്‍ക്കുക; എന്നിട്ട് അത് പുതിക്കിപ്പണിയുമ്ബോള്‍ സ്റ്റീല്‍ ബോംബ്വെച്ച്‌ കോണ്‍ക്രീറ്റ് ചെയ്യുക; കണ്ണൂരിന്റത് കേട്ടുകേള്‍വിയില്ലാത്ത പകയുടെ ചരിത്രം; ഒരു കാലത്തെ രാഷ്ട്രീയ ക്രിമിനലുകള്‍ ഇന്ന് ക്വട്ടേഷനുകള്‍ ഏറ്റെടുത്ത് ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നു; കാവിയും ചുവപ്പുമെന്നും അവര്‍ക്ക് വ്യത്യാസമില്ല; കൊടി സുനിയും കാട്ടി സുരേഷും കാക്ക ഷാജിയുമൊക്കെ ഒരേ തൂവല്‍ പക്ഷികള്‍; മറുനാടന്‍ പരമ്ബര കൊലക്കത്തികള്‍ വാഴുന്ന കണ്ണൂര്‍ മൂന്നാം ഭാഗം

കണ്ണൂര്‍: കൊല്ലപ്പെട്ടവന്റെ ശവക്കല്ലറയെപ്പോലും പകയോടും പ്രതികാരത്തോടും നോക്കി കാണുന്ന സംഭവവും കണ്ണൂരില്‍ നടക്കുകയുണ്ടായി. കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് പൊതു ശ്മശാനത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. ആര്‍.എസ്. എസ്. പ്രവര്‍ത്തകന്‍ എം. സുരജിന്റെ ശവക്കല്ലറയില്‍ നിന്നാണ് പൊലീസ് മൂന്ന് സ്റ്റീല്‍ ബോംബുകള്‍ നീക്കം ചെയ്തത്. കല്ലറയുടെ സിമന്റ് അടര്‍ന്ന് വീണപ്പോള്‍ അതിനകത്ത് സ്റ്റീല്‍ ബോംബിന്റെ അടപ്പ് കാണാനിടയായി. പൊളിച്ചു നോക്കിയപ്പോള്‍ ഒരെണ്ണം പൊട്ടുകയും ചെയ്തു.

Top