Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘര്‍ഷം; മനോരോഗവിദഗ്ദ്ധ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘര്‍ഷം; മനോരോഗവിദഗ്ദ്ധ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

ക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വനിതാ മനോരോഗവിദഗ്ദ്ധ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഗാസിയാബാദിലെ രാജ്നഗര്‍ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഹെമിക (40) ആണ് മരിച്ചത്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏകദേശം ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ഹെമിക അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. വിവാഹമോചനത്തിന് ശേഷം അവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെ രാത്രി സ്വന്തം ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹെമികയെ അയല്‍വാസികള്‍ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali