Dailyhunt
യുഡിഎഫ് 102 സീറ്റ് നേടിയത് മതശക്തികളുടെ പിന്‍ബലത്തില്‍: വിമര്‍ശനവുമായി വെള്ളാപ്പള്ളി; കേരളത്തില്‍ ജനാധിപത്യം മരിച്ചുവെന്നും   മതാധിപത്യം കൊടികുത്തി വാഴുന്നുവെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

യുഡിഎഫ് 102 സീറ്റ് നേടിയത് മതശക്തികളുടെ പിന്‍ബലത്തില്‍: വിമര്‍ശനവുമായി വെള്ളാപ്പള്ളി; കേരളത്തില്‍ ജനാധിപത്യം മരിച്ചുവെന്നും മതാധിപത്യം കൊടികുത്തി വാഴുന്നുവെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

കോഴഞ്ചേരി: കേരളത്തില്‍ ജനാധിപത്യം മരിച്ചുവെന്നും മതാധിപത്യം കൊടികുത്തി വാഴുന്ന സ്ഥിതിയാണെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു: കോഴഞ്ചേരി അയിരൂര്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പളളി.യുഡിഎഫിന്റെ 102 സീറ്റുകളിലെ വിജയം മതശക്തികളുടെ പിന്‍ബലത്തിലാണെന്നും അദ്ദേഹം തുറന്നടിച്ചു.

രാജ്യത്തെ ഭൂമിയും വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവ ന്യൂനപക്ഷങ്ങളുടെ കൈകളിലായി മാറിയെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ആരോപിച്ചു. മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം വിളിച്ചുകൂട്ടിയ ചരിത്രം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചിലര്‍ പറയുന്നു എസ് എന്‍ഡിപി യോഗത്തിനെതിരെ ചില വിമതര്‍ കൊടുത്ത കേസിന് പിന്നില്‍ മുസ്ലിം ലീഗ് ആണെന്ന്. ശരിയായിരിക്കും. കോടിക്കണക്കിന് രൂപയാണ് കേസിനായി ചെലവഴിക്കുന്നത്. ഒന്ന് എഴുന്നേറ്റ് നില്‍ക്കുന്നതിന് പത്ത് ലക്ഷം രൂപ വാങ്ങുന്ന വക്കീലന്‍മാരാണ് കേസില്‍ ഇവര്‍ക്കായി ഹാജരാകുന്നത്.

മതേതരത്വം ഈഴവരുടെ മാത്രം ബാദ്ധ്യതയായെന്നും, നാം ഒന്നാവാത്തിടത്തോളം കാലം എങ്ങനെ നന്നാവാനാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. ചടങ്ങില്‍ അയിരൂര്‍ ശ്രീ നാരായണ മിഷന്‍ പ്രസിഡന്റ് സി എന്‍ ബാബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali