ലേറ്റസ്റ്റ് ന്യൂസ്
യുവതി പ്രവേശനത്തില്‍ അനുകൂല പോസ്റ്റിട്ട യുവതിയെ മര്‍ദ്ദിച്ച സംഭവം; വൈക്കത്ത് സിപിഎം-ബിജെപി സംഘര്‍ഷം; ബുധനാഴ്ച താലൂക്കില്‍ ബിജെപി ഹര്‍ത്താല്‍

വൈക്കം; ശബരിമല യുവതി പ്രവേശത്തിന് അനുകൂലമായി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച സംഭവത്തില്‍ വൈക്കത്തു സിപിഎം ആര്‍എസ്എസ് സംഘര്‍ഷം. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച വൈക്കം താലൂക്കില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥിനിക്കു പിന്തുണയായി ചൊവ്വാഴ്ച വൈകിട്ട് സിപിഎം സമ്മേളനം നടത്തി. സമ്മേളന ശേഷം മര്‍ദിച്ച യുവാവിന്റെ വീട്ടിലേക്കു ജാഥ നടത്തി. തിരികെ വരുമ്ബോഴാണ് സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരുക്കേറ്റു. ആര്‍എസ്എസ് കാര്യാലയത്തിലേക്ക് കല്ലേറ്. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Dailyhunt