Thursday, 29 Oct, 4.52 pm ME News

കായികം
ആറാം വര്‍ഷവും വര്‍ഷാവസാനം ഒന്നാം റാങ്ക് ഉറപ്പിച്ചു നൊവാക് ജ്യോക്കോവിച്ച്‌

ആറാം വര്‍ഷവും വര്‍ഷാവസാനം ഒന്നാം റാങ്ക് ഉറപ്പിച്ചു നൊവാക് ജ്യോക്കോവിച്ച്‌. എ.ടി. പി ടൂറില്‍ വിയന്ന ഇന്‍ഡോര്‍ 500 മാസ്റ്റേഴ്സില്‍ അവസാന പതിനാറില്‍ ബോര്‍ണ ചോരിച്ചിനെ മറികടന്നതോടെ ജ്യോക്കോവിച്ച്‌ വര്‍ഷാവസാനം ഒന്നാം റാങ്ക് ഉറപ്പിക്കുക ആയിരുന്നു. ഇതോടെ ആറു വര്‍ഷം ഈ നേട്ടം കൈവരിക്കുന്ന ജ്യോക്കോവിച്ച്‌ ആന്ദ്ര അഗാസിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. ചോരിച്ചിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ജയം കണ്ടത് എങ്കിലും ആദ്യ സെറ്റില്‍ കടുത്ത പോരാട്ടം ആണ് ജ്യോക്കോവിച്ച്‌ നേരിട്ടത്. ആദ്യ സെറ്റില്‍ 4 സെറ്റ് പോയിന്റുകള്‍ രക്ഷിച്ച ജ്യോക്കോവിച്ച്‌ ടൈബ്രേക്കറിലൂടെയാണ് ഈ സെറ്റ് നേടിയത്. രണ്ടാം സെറ്റില്‍ 9 ഏസുകള്‍ ഉതിര്‍ത്ത ചോരിച്ചിന്റെ സര്‍വീസ് രണ്ടു പ്രാവശ്യം ഭേദിച്ച ജ്യോക്കോവിച്ച്‌ സെറ്റ് 6-3 നു സ്വന്തമാക്കി മത്സരം സ്വന്തം പേരില്‍ കുറിച്ചു ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

അതേസമയം ബുസ്റ്റയെ 7-5, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു കെവിന്‍ ആന്റെഴ്സനും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജര്‍മ്മന്‍ താരം ലനാര്‍ഡ് സ്ട്രഫിന്റെ കടുത്ത പോരാട്ടം അതിജീവിച്ച മൂന്നാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് അവസാന പതിനാറില്‍ എത്തി. 12 ഏസുകള്‍ ഉതിര്‍ത്തു 2 ബ്രൈക്കുകള്‍ നേടിയ സ്റ്റിസ്റ്റിപാസ് ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ കൈവിട്ട ശേഷമാണ് 6-3, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകള്‍ നേടി മത്സരം സ്വന്തമാക്കിയത്. ജേസന്‍ ജുങിനെ 6-3, 6-1 എന്ന സ്കോറിന് തകര്‍ത്ത റഷ്യന്‍ താരമായ നാലാം സീഡ് ഡാനില്‍ മെദ്വദേവും അനായാസം അവസാന പതിനാറില്‍ എത്തി. അതേസമയം നാട്ടുകാരന്‍ ആയ വാസക് പോസ്പിസിലിനോട് 7-5, 7-5 എന്ന നേരിട്ടുള്ള സ്കോറിന് തോറ്റ യുവ കനേഡിയന്‍ താരം ഫെലിക്‌സ് ആഗര്‍ അലിയാസമെ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: ME News
Top