Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
15 പ്രീമിയം ഒടിടി പ്ലാറ്റ്ഫോമുകള്‍; 30 ജിബി ഹൈസ്‌പീഡ് ഡാറ്റ; 200 രൂപയ്ക്ക് പുതിയ ജിയോ ഒടിടി പാസ് പ്ലാൻ അവതരിപ്പിച്ച്‌ റിലയൻസ്

15 പ്രീമിയം ഒടിടി പ്ലാറ്റ്ഫോമുകള്‍; 30 ജിബി ഹൈസ്‌പീഡ് ഡാറ്റ; 200 രൂപയ്ക്ക് പുതിയ ജിയോ ഒടിടി പാസ് പ്ലാൻ അവതരിപ്പിച്ച്‌ റിലയൻസ്

Media Mangalam 4 months ago

മുംബൈ: ജിയോ ഒടിടി പാസ് പ്ലാൻ അവതരിപ്പിച്ച്‌ രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ്. വിനോദവും ഇന്‍റർനെറ്റ് സേവനങ്ങളും ഒരുമിച്ച്‌ ലഭ്യമാക്കുന്ന ഈ പുതിയ ആഡ്-ഓണ്‍ പ്ലാനാണിത്.

200 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. രാജ്യത്തെ എല്ലാ ജിയോ സർക്കിളുകളിലും ഒടിടി പാസ് പ്ലാൻ നിലവില്‍ ലഭ്യമാണ്.

ജിയോയുടെ അറിയിപ്പുപ്രകാരം, പുതിയ ഒടിടി പാസിലൂടെ ഉപയോക്താക്കള്‍ക്ക് 15 പ്രീമിയം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം ലഭിക്കും. കൂടാതെ 1000-ലധികം ലൈവ് ടിവി ചാനലുകളും 30 ജിബി ഹൈസ്‌പീഡ് 4ജി/5ജി ഡാറ്റയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗ്യരായ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റാ ആനുകൂല്യവും ലഭിക്കും.

ഈ പാക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന ഒടിടി സേവനങ്ങളില്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷൻ, ജിയോഹോട്ട്‌സ്റ്റാർ മൊബൈല്‍ + ഹോളിവുഡ്, സോണി ലൈവ്, സീ5, ലയണ്‍സ്ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സണ്‍ എൻഎക്‌സ്‌ടി, ഫാൻകോഡ്, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാല്‍, ഹോയ്‌ചോയ്, ടൈംസ്‌പ്ലേ, തരംഗ് പ്ലസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ യൂട്യൂബ് സബ്‌സ്‌ക്രിപ്ഷനും ലഭ്യമാകുന്നത് ഈ പ്ലാനിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പരസ്യങ്ങളില്ലാതെ വീഡിയോകള്‍ കാണുക, ഓഫ്‌ലൈൻ ഡൗണ്‍ലോഡ്, ബാക്ക്ഗ്രൗണ്ട് പ്ലേബാക്ക് തുടങ്ങിയ സൗകര്യങ്ങളും ഇതിലൂടെ ലഭിക്കും.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വമ്പൻ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് നാസ; പദ്ധതി പ്രഖ്യാപിച്ചു
ജിയോ ടിവി വഴിയുള്ള 1000-ത്തിലധികം ലൈവ് ടിവി ചാനലുകളില്‍ വിനോദം, സ്പോർട്‌സ്, സിനിമ, കുട്ടികളുടെ പരിപാടികള്‍, പ്രാദേശിക ചാനലുകള്‍ തുടങ്ങിയവ ലഭ്യമാകും. ജിയോസ്റ്റാർ, സോണി എന്റർടെയ്ൻമെന്‍റ്, സണ്‍ ടിവി നെറ്റ്‌വർക്ക്, വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി, ഇടിവി എന്നിവയുടെ ചാനലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഈ പാസ് ഉപയോഗിക്കാൻ നിലവില്‍ ഒരു സജീവ ജിയോ ബേസ് പ്ലാൻ നിർബന്ധമാണ് എന്നതാണ്. കൂടാതെ ഈ പ്ലാനില്‍ വോയിസ് കോളിംഗ് അല്ലെങ്കില്‍ എസ്‌എംഎസ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൈ ജിയോ ആപ്പ്, റീട്ടെയില്‍ സ്റ്റോറുകള്‍, മറ്റ് റീചാർജ് പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ഈ പുതിയ ഒടിടി പാസ് റീചാർജ് ചെയ്യാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam