Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
60 ദിവസത്തെ വെടിനിര്‍ത്തല്‍ ധാരണയിലേക്ക് അമേരിക്കയും ഇറാനും; ഇനി നിര്‍ണായകം ട്രംപിന്‍റെ അനുമതി

60 ദിവസത്തെ വെടിനിര്‍ത്തല്‍ ധാരണയിലേക്ക് അമേരിക്കയും ഇറാനും; ഇനി നിര്‍ണായകം ട്രംപിന്‍റെ അനുമതി

Media Mangalam 4 months ago

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങള്‍ക്ക് താല്കാലിക ശമനമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള 60 ദിവസത്തെ വെടിനിർത്തല്‍ കരാർ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ടുകള്‍.

ഇരുരാജ്യങ്ങളും തമ്മില്‍ രൂപീകരിച്ചിട്ടുള്ള താല്കാലിക സമാധാനരേഖ നിലവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.

വെടിനിർത്തല്‍ 60 ദിവസത്തേക്ക് നീട്ടിയ ധാരണയാണ് നിലവില്‍ വരിക. അതിനുള്ളില്‍ പ്രധാന വിഷയങ്ങള്‍ ചർച്ച ചെയ്ത് തീരുമാനത്തില്‍ എത്താനാണ് നീക്കം. വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇറാൻ ഹോർമുസ് തുറക്കുകയും അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും ചെയ്യും. ഇറാന്റെ ഫണ്ട് വിട്ടുനല്‍കുന്നതും ഉപരോധം ലഘൂകരിക്കുന്നതും ഇതോടൊപ്പമുണ്ട്. എല്ലാ മേഖലകളിലും യുദ്ധം നിർത്തിയുള്ള ധാരണ വിജയിച്ചാല്‍ ആണവ വിഷയത്തില്‍ ഇറാൻ വിട്ടുവീഴ്ച ചെയ്തേക്കും. മേഖലയിലെ രാജ്യങ്ങളോടുള്ള സമീപനവും ഇറാൻ വ്യക്തമാക്കേണ്ടി വരും. ഇരുപക്ഷത്തെയും കടുത്ത നിലപാടുകളുള്ളവരെ അനുനയിപ്പിക്കുക എന്നതാണ് വെല്ലുവിളി.

60 ദിവസത്തെ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ആണവ ചർച്ചകള്‍ ഇരു രാജ്യങ്ങളും തുടരും. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഭാവിയെക്കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചും ഇരു രാജ്യങ്ങളും വിശദമായി സംസാരിക്കും. ആണവായുധങ്ങള്‍ നിർമ്മിക്കില്ലെന്ന ഇറാന്റെ ഉറപ്പിന്മേല്‍, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകള്‍ വിട്ടുകൊടുക്കുന്നതും ഉപരോധങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതും അമേരിക്കയുടെ പരിഗണനയ്ക്ക് വരും. എന്നാല്‍ ഈ ചർച്ചകളെല്ലാം അന്തിമ സമാധാന കരാറിലേക്ക് എത്തുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

നയതന്ത്ര ചർച്ചകള്‍ ഒരുവശത്ത് പുരോഗമിക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസിന് സമീപമുള്ള ഇറാന്റെ ഡ്രോണ്‍ നിയന്ത്രണ കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, വ്യാഴാഴ്ച കുവൈറ്റിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അഞ്ച് ഇറാൻ ഡ്രോണുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായും കുവൈറ്റിലേക്ക് വന്ന ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞതായും യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു. തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായാല്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam