Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആറടി ഉയരമുള്ള വെര്‍ജിനായ പുരുഷനെ വേണം; വേദികയുടെ ഭര്‍ത്താവാകാൻ വേറെയും ചില ഗുണങ്ങള്‍ വേണം

ആറടി ഉയരമുള്ള വെര്‍ജിനായ പുരുഷനെ വേണം; വേദികയുടെ ഭര്‍ത്താവാകാൻ വേറെയും ചില ഗുണങ്ങള്‍ വേണം

Media Mangalam 1 week ago

ഭാവി ജീവിതപങ്കാളിയില്‍ ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ച്‌ ഒരു യുവതി എക്സില്‍ പങ്കുവെച്ച നിബന്ധനാപട്ടിക സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പുരുഷനില്‍ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന താൻ കരുതുന്ന മാനദണ്ഡങ്ങളാണ് യുവതി വിശദമായി പോസ്റ്റിലൂടെ അവതരിപ്പിച്ചത്. താൻ വിവാഹം കഴിക്കുന്ന പുരുഷൻ വെർജിനായിരിക്കണം എന്നതുള്‍പ്പെടെയാണ് യുവതിയുടെ ആവശ്യം. @Crushtology_ എന്ന അക്കൗണ്ടിലൂടെ വേദിക എന്ന ഉപയോക്താവാണ് ഈ കുറിപ്പ് പങ്കുവെച്ചത്.

സാമ്പത്തിക സ്ഥിരത മുതല്‍ സ്വഭാവഗുണങ്ങള്‍, ജീവിതശൈലി, കുടുംബമൂല്യങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികയാണ് ശ്രദ്ധ നേടിയത്. ഒടുവില്‍, ഇത്രയും യോഗ്യതകളുള്ള ഒരാളെ എവിടെ കണ്ടെത്തുമെന്ന ചോദ്യവും അവർ ഉന്നയിച്ചിട്ടുണ്ട്.

പോസ്റ്റ് വൈറലായതോടെ ബന്ധങ്ങളില്‍ യാഥാർഥ്യബോധമുള്ള പ്രതീക്ഷകള്‍ എന്താകണം, പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കണം തുടങ്ങിയ വിഷയങ്ങളില്‍ എക്സ് ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപകമായ ചർച്ചകളും വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുകയാണ്.

യുവതിയുടെ പോസ്റ്റ് ഇങ്ങനെ:

"ഞാൻ ഇങ്ങനെയുള്ള ഒരു പുരുഷനെ മാത്രമേ വിവാഹം കഴിക്കൂ:
വെർജിനായിരിക്കണം
പ്രതിമാസം കുറഞ്ഞത് 2 ലക്ഷം രൂപയെങ്കിലും വരുമാനം ഉണ്ടായിരിക്കണം
സ്വാഭാവികമായി സുന്ദരനായിരിക്കണം
കൃത്യം 6 അടി ഉയരം വേണം
പാചകം അറിയണം
സ്ത്രീവിരുദ്ധൻ ആകരുത്
സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്
പെണ്‍സുഹൃത്തുക്കള്‍ ഉണ്ടാകരുത്
എവിടെയെങ്കിലും പോകുന്നതിന് മുൻപ് അനുവാദം ചോദിക്കണം
24 മണിക്കൂറും തന്റെ ലൈവ് ലൊക്കേഷൻ പങ്കുവെക്കണം
എന്നെ വിദേശ യാത്രകള്‍ക്ക് കൊണ്ടുപോകണം.
ഇങ്ങനെയുള്ള ഒരു പുരുഷനെ എനിക്ക് എവിടെ നിന്ന് കിട്ടും?"

ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അയ്യായിരത്തിലധികം ഉപയോക്താക്കള്‍ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇത്തരമൊരു ആവശ്യവുമായി വരുന്നതിന് മുൻപ് ആദ്യം സ്വന്തം യോഗ്യത എന്താണെന്ന് കാണിക്കണമെന്നും നിങ്ങളുടെ തനിനിറമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും പുരുഷന്മാർ ജാഗ്രതൈ എന്നും ഒരു ഉപയോക്താവ് കുറിച്ചു. നിങ്ങള്‍ക്ക് വേണ്ടത് ഒരു ഭർത്താവിനെയല്ല, മറിച്ച്‌ 6 അടി ഉയരമുള്ള ബോഡിഗാർഡ്, പേഴ്സണല്‍ ഷെഫ്, ജിപിഎസ് ഘടിപ്പിച്ച വേലക്കാരൻ, വിദേശയാത്രകള്‍ സ്പോണ്‍സർ ചെയ്യുന്ന ബാങ്ക് എന്നിവയെല്ലാമാണെന്ന് മറ്റൊരാള്‍ പരിഹസിച്ചു. സ്വാഭിമാനമുള്ള പുരുഷന്മാരാരും വിവാഹമെന്ന വ്യാജേനയുള്ള ഈ അടിമപ്പണിക്ക് നില്‍ക്കില്ലെന്നും വിവാഹം എന്നത് ഒരു പങ്കാളിത്തമാണെന്നും ഇയാള്‍ കൂട്ടിച്ചേർത്തു.

നിരവധി ആളുകള്‍ തമാശരൂപേണയാണ് ഇതിനോട് പ്രതികരിച്ചത്. നിങ്ങളുടെ പ്രതീക്ഷകള്‍ വളരെ കൂടുതലാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, ഇത്രയും വലിയ ലിസ്റ്റ് കാണുമ്പോള്‍ ഭർത്താവിനെയല്ല, ഓർഡർ അനുസരിച്ച്‌ നിർമ്മിക്കുന്ന ഏതെങ്കിലും എഐ റോബോട്ടിനെയാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് തോന്നുന്നുവെന്നായിരുന്നു മറ്റൊരു കമന്റ്. നമ്മള്‍ എന്ത് നല്‍കുന്നുവോ അത് മാത്രമേ തിരിച്ചു ലഭിക്കൂ എന്നും അതിനാല്‍ പെണ്‍കുട്ടിക്കും ഇതേ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നും മറ്റൊരാള്‍ ഓർമ്മിപ്പിച്ചു.

ശതകോടീശ്വരനായ ഇലോണ്‍ മസ്കിനെ ടാഗ് ചെയ്തുകൊണ്ട്, ഇവർ ഒരു അന്യഗ്രഹജീവിയെയാണ് തിരയുന്നതെന്നും ചൊവ്വാഗ്രഹത്തില്‍ എവിടെയെങ്കിലും ഇത്തരം ജീവികളെ കണ്ടാല്‍ ഇവർക്കായി ഒരെണ്ണത്തിനെ എത്തിച്ചു നല്‍കണമെന്നും ഒരാള്‍ പരിഹാസപൂർവ്വം കുറിച്ചു.

എന്നാല്‍ എല്ലാവരും ഈ യുവതിയെ കുറ്റപ്പെടുത്താൻ തയ്യാറായില്ല. കമന്റ് ബോക്സിലെ പുരുഷന്മാരുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ഉപയോക്താവ് യുവതിയെ പിന്തുണച്ചു. ഒരു പുരുഷനാണ് സ്ത്രീക്ക് നേരെ ഇത്തരം നിബന്ധനകള്‍ വെച്ചിരുന്നതെങ്കില്‍ ഇവിടെയുള്ള പുരുഷന്മാരെല്ലാം അതിനെ അനുകൂലിക്കുമായിരുന്നു എന്നായിരുന്നു ഇയാളുടെ അഭിപ്രായം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam