മേടം: അനുകൂല ദിനമാണ്. ജോലി സംബന്ധമായ കാര്യങ്ങളില്‍ വിജയം കൈവരും. സാമ്പത്തിക നേട്ടങ്ങളും അംഗീകാരവും ലഭിക്കാം.
സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷ നിമിഷങ്ങള്‍ പങ്കിടാൻ അവസരം ലഭിക്കും.
ഇടവം: മത്സരപരമായ കാര്യങ്ങളില്‍ മുന്നേറ്റം ഉണ്ടാകും. കുടിശിക പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇഷ്ടഭക്ഷണം ആസ്വദിക്കാനും കുടുംബസമേതം സമയം ചെലവഴിക്കാനും സാധിക്കും.
മിഥുനം: പ്രതീക്ഷിച്ച കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരാം. അനാവശ്യ ചെലവുകളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യത. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം.
കർക്കടകം: യാത്രകളും കൂടിക്കാഴ്ചകളും പ്രതീക്ഷിച്ച രീതിയില്‍ നടക്കാതിരിക്കാം. ചെറിയ നിരാശകള്‍ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം പാലിക്കുന്നത് നല്ലത്.
ചിങ്ങം: തൊഴില്‍ മേഖലയിലും പൊതുരംഗത്തും അംഗീകാരം ലഭിക്കും. നിയമകാര്യങ്ങളില്‍ അനുകൂല സാഹചര്യം. പുതിയ ജോലി അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും ശക്തമാണ്.
കന്നി: ധനകാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. മനസ്സമാധാനം നഷ്ടപ്പെടാതിരിക്കാൻ ക്ഷമ പാലിക്കുക.
തുലാം: ആത്മവിശ്വാസം വർധിക്കുന്ന ദിനം. മത്സരങ്ങളിലും യാത്രകളിലും നേട്ടം കൈവരിക്കാം. ആരോഗ്യപരമായി ആശ്വാസം ലഭിക്കും.
വൃശ്ചികം: മാനസിക സമ്മർദ്ദം വർധിക്കാനിടയുള്ള ദിവസം. കുടുംബത്തിലും സുഹൃത് ബന്ധങ്ങളിലും ചെറിയ അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം. വാക്കുകളില്‍ സൂക്ഷ്മത പാലിക്കുക.
ധനു: ബിസിനസിലും തൊഴില്‍ മേഖലയിലും നേട്ടസാധ്യത. പുതിയ അവസരങ്ങള്‍ തേടിയെത്തും. സന്തോഷകരമായ അനുഭവങ്ങള്‍ ദിനത്തെ ഉന്മേഷപൂർണമാക്കും.
മകരം: ധനലാഭവും സ്ഥാനമാന വർധനയും പ്രതീക്ഷിക്കാം. കുടുംബസമേതം സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടാകും. യാത്രകള്‍ ഗുണകരമാകും.
കുംഭം: സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത ആവശ്യമുള്ള ദിനം. ആരോഗ്യപ്രശ്നങ്ങള്‍ അവഗണിക്കരുത്. പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിച്ച് മുന്നോട്ട് പോകുക.
മീനം: ചെലവുകള്‍ വർധിക്കാനും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. യാത്രകളിലും വാഹന ഉപയോഗത്തിലും കൂടുതല്‍ ശ്രദ്ധ വേണം.

