Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്‍ത്തവ അവധി ആനുകൂല്യമല്ല, ആവശ്യകതയാണ്; സര്‍ക്കാരിന്റെ 'മെൻസ്ട്രല്‍ ഡിഗ്നിറ്റി' പദ്ധതിക്ക് കൈയടിച്ച്‌ അജു വര്‍ഗീസ്

ആര്‍ത്തവ അവധി ആനുകൂല്യമല്ല, ആവശ്യകതയാണ്; സര്‍ക്കാരിന്റെ 'മെൻസ്ട്രല്‍ ഡിഗ്നിറ്റി' പദ്ധതിക്ക് കൈയടിച്ച്‌ അജു വര്‍ഗീസ്

Media Mangalam 4 months ago

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളും പൊതുവിടങ്ങളും കൂടുതല്‍ സ്ത്രീസൗഹൃദമാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'പ്രോജക്‌ട് മെൻസ്ട്രല്‍ ഡിഗ്നിറ്റി' (Project Menstrual Dignity) സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഈ മാറ്റത്തെ പോസിറ്റീവായി കാണേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നടൻ അജു വർഗീസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'ഇന്നലെ ഇല്ലാതിരുന്നതിന്റെ അർത്ഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ?' എന്ന് ചോദിച്ചുകൊണ്ടാണ് താരം സർക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

'ആർത്തവം എന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. എന്നാല്‍ അതിനർത്ഥം എല്ലാ കുട്ടികളും ഈ അവസ്ഥയെ ഒറ്റയ്ക്ക് നേരിടാൻ പെട്ടെന്ന് പ്രാപ്തരാകും എന്നല്ല. നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും ആശ്വാസത്തിനും അന്തസ്സിനുമാണ് നമ്മള്‍ മുൻഗണന നല്‍കേണ്ടത്. ജീവിതത്തിലെ ആ ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണ എന്നത് ഒരു പ്രിവിലേജ് (ആനുകൂല്യം) അല്ല, മറിച്ച്‌ അതൊരു ആവശ്യകതയാണ്' അജു വർഗീസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.

എന്താണ് പ്രോജക്‌ട് മെൻസ്ട്രല്‍ ഡിഗ്നിറ്റി?

സംസ്ഥാനത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അന്തസ്സും ആരോഗ്യവും മുൻനിർത്തിയാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വിദ്യാർഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നല്‍കാനാണ് തീരുമാനം. ഈ ദിവസങ്ങളില്‍ അവധിയെടുക്കുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ പിന്നോക്കാവസ്ഥ ഉണ്ടാകാതിരിക്കാൻ വാരാന്ത്യങ്ങളില്‍ പ്രത്യേക ക്യാച്ച്‌-അപ്പ് ക്ലാസുകള്‍ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam