Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരുമില്ലാത്ത സമയം വീട്ടിലേക്ക് വിളിച്ചുവരുത്തി, 13വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല് തല്ലിയൊടിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ്

ആരുമില്ലാത്ത സമയം വീട്ടിലേക്ക് വിളിച്ചുവരുത്തി, 13വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല് തല്ലിയൊടിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ്

Media Mangalam 2 weeks ago

തിരുവനന്തപുരം: മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച ആളെ ആക്രമിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ്. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം.

പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയല്‍വാസിയെയാണ് പിതാവ് ആക്രമിച്ച്‌. പ്രതിയുടെ കാല്‍ കുട്ടിയുടെ പിതാവ് അടിച്ചൊടിച്ചു. ചികിത്സയില്‍ കഴിയുന്ന ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

തിങ്കളാഴ്ചയായിരുന്നു പരാതിക്കാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് അയല്‍വാസിയായ 40കാരന്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച്‌ കുട്ടിക്കയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ എത്തി. മകളെ രക്ഷിക്കാന്‍ തടിക്കഷണം കൊണ്ട് അടിച്ചതോടെ പ്രതിയുടെ കാല്‍ ഒടിയുകയായിരുന്നു.

അതേസമയം, കുട്ടിയുടെ പിതാവ് മുൻവൈരാഗ്യത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്ന് ആരോപിച്ച്‌ പ്രതി ആദ്യം പോലീസില്‍ പരാതി നല്‍കി. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീടാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചപ്പോഴാണ് അച്ഛൻ പ്രതിയെ അക്രമിച്ചതെന്ന വിവരം പോലീസിന് ലഭിച്ചത്. പിന്നീട് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam