മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രധാന കാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം വൈകാൻ സാധ്യതയുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍, അനാവശ്യ ചെലവുകള്‍, യാത്രാതടസ്സങ്ങള്‍ എന്നിവ ഉണ്ടാകാം.
ഇരുചക്രവാഹന യാത്രകളില്‍ പ്രത്യേക ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്.
ഇടവം (കാർത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ജോലികളില്‍ വിജയം, അംഗീകാരം, മികച്ച ആരോഗ്യം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ പൂവണിയാനും ഇഷ്ടവിഭവങ്ങള്‍ ആസ്വദിക്കാനുമുള്ള അവസരം ലഭിച്ചേക്കാം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം): സാമ്പത്തികമായും തൊഴില്‍പരമായും അനുകൂല സമയം. പുതിയ അവസരങ്ങള്‍ തേടുന്നവർക്ക് പ്രതീക്ഷ നല്‍കുന്ന ദിനമാണ്. നിയമകാര്യങ്ങളിലും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അനുകൂല ഫലങ്ങള്‍ ലഭിച്ചേക്കാം.
കർക്കടകം (പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം): ചില കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം): പ്രതീക്ഷകള്‍ക്ക് തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. ചെറിയ പരിക്കുകള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കും സാധ്യതയുള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക. വാഹനയാത്രകള്‍ സൂക്ഷിച്ചാകണം.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): മത്സരങ്ങളിലും പരീക്ഷകളിലും മികച്ച നേട്ടം കൈവരിക്കാം. സാമ്പത്തിക നേട്ടത്തിനും ആരോഗ്യം മെച്ചപ്പെടുന്നതിനും സാധ്യതയുണ്ട്. കുടിശ്ശികയായി ലഭിക്കാനുള്ള പണം തിരിച്ചുകിട്ടാനും സാധ്യത കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം): പ്രധാന തീരുമാനങ്ങളും കൂടിക്കാഴ്ചകളും വിജയകരമാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. നിയമപരമായ കാര്യങ്ങളിലും സാമ്പത്തിക വിഷയങ്ങളിലും അനുകൂല സാഹചര്യം രൂപപ്പെടും.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ചില തടസ്സങ്ങള്‍ നേരിടാം. ബിസിനസില്‍ പ്രതീക്ഷിച്ച നേട്ടം ലഭിക്കാതിരിക്കാം. അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കാൻ ശ്രമിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം): യാത്രകളും പ്രധാന പദ്ധതികളും വൈകാനോ തടസ്സപ്പെടാനോ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പുലർത്തുക. മനഃസമ്മർദ്ദം വർധിക്കാതിരിക്കാൻ ക്ഷമയോടെ മുന്നോട്ട് പോകുക.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): അംഗീകാരവും സ്ഥാനമാനവും നേടാൻ സാധ്യതയുള്ള ദിവസമാണ്. ആരോഗ്യം അനുകൂലമാകും. പുതിയ ഉത്തരവാദിത്വങ്ങളോ സ്ഥാനങ്ങളോ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം): പ്രതീക്ഷിച്ച കാര്യങ്ങള്‍ വൈകാം. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. വായ്പയോ ധനസഹായമോ ലഭിക്കാൻ ശ്രമിക്കുന്നവർക്ക് തടസ്സങ്ങള്‍ നേരിടാൻ സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി): നേട്ടങ്ങളും അംഗീകാരവും കൈവരിക്കാൻ അനുയോജ്യമായ ദിവസമാണ്. സാമ്പത്തിക ലാഭത്തിനും ആരോഗ്യത്തിനും അനുകൂല സമയം. പ്രധാന കൂടിക്കാഴ്ചകളും ചർച്ചകളും വിജയകരമായി പൂർത്തിയാകാൻ സാധ്യതയുണ്ട്.

